Saturday 24th of August 2019

രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി.

Category: Idukki Published: Friday, 12 April 2019
 
 
ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷീന്‍, വിവി പാറ്റ്സംവിധാനം എന്നിവയുടെരണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ജനറല്‍ ഒബ്സര്‍വര്‍ ഗരിമ ഗുപ്ത, പോലീസ് ഒബ്സര്‍വര്‍ മാന്‍സിംഗ്, ജില്ലാ വരണാധികാരിയായ  ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇടുക്കി ഗസ്റ്റ് ഹൗസിലാണ് റാന്‍ഡമൈസേഷന്‍ നടത്തിയത്.
 
ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലേയ്ക്കുമുള്ള  വോട്ടിംഗ് യന്ത്രങ്ങളും വിവി പാറ്റ് സംവിധാനവും റാന്‍ഡമൈസേഷനിലൂടെ തിരഞ്ഞെടുത്തു. ജില്ലയിലെത്തിച്ചിട്ടുള്ള  വോട്ടിംഗ് യന്ത്രങ്ങളുടെ നമ്പറുകള്‍ ഇ വിഎം മാനേജ്മെന്റ് സിസ്റ്റം എന്ന സോഫ്റ്റ്വെയറിന്റെ സഹായത്തോടെ കൂട്ടികലര്‍ത്തി ഓരോ പോളിംഗ് ബൂത്തിലേയ്ക്കും നല്‍കേണ്ട വോട്ടിംഗ് യന്ത്രവും വിവി പാറ്റ്സംവിധാനവും നിശ്ചയിക്കുകയാണ് റാന്‍ഡമൈസേഷനിലൂടെ ചെയ്യുന്നത്. 
 
റാന്‍ഡമൈസേഷന്‍ നടപടികളില്‍ ഇടുക്കി എസ്.പി കെ.ബി.വേണുഗോപാല്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജോസ്ജോര്‍ജ്, ഇടുക്കി ആര്‍ ഡി ഒ എം. പിവിനോദ്, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളായ സി.വി. വര്‍ഗീസ്, എം.ഡി.അര്‍ജുനന്‍, സജി, പി. രാജന്‍, സണ്ണി ഇല്ലിക്കല്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.