Saturday 24th of August 2019

പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമന റാന്‍ഡമൈസേഷന്‍ നടത്തി

Category: Idukki Published: Tuesday, 09 April 2019
                                                                                      
ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട നിയമന റാന്‍ഡമൈസേഷന്‍ നടത്തി. 
 
തൊടുപുഴ, ഇടുക്കി, ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം എന്നീ നിയമസഭാ നിയോജക മണ്ഡലങ്ങളിലേക്ക് പോളിംഗ് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള റാന്‍ഡമൈസേഷന്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍, തിരഞ്ഞെടുപ്പ് ജനറല്‍ ഒബ്സര്‍വര്‍ ഗരിമ ഗുപ്ത, എ.ഡി.എം അനില്‍ ഉമ്മന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു. പോളിംഗ് ജോലികള്‍ക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ അതാത് ഓഫീസുകളില്‍ നിന്നും നിയമന ഉത്തരവ് കൈപ്പറ്റേണ്ടതാണെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും റാന്‍ഡമൈസേഷനില്‍ പങ്കെടുത്തു.