Thursday 21st of March 2019

സപ്ലൈകോ ഓണം- ബക്രീദ് ഫെയര്‍ ഉദ്ഘാടനം

Category: Idukki Published: Monday, 06 August 2018
ഇടുക്കി: സപ്ലൈകോ ഓണം ബക്രീദ് ഫെയര്‍ ഉദ്ഘാടനം ആഗസ്റ്റ് 12 രാവിലെ 10 ന് നെടുങ്കണ്ടം പടിഞ്ഞാറേ കവലയില്‍ വൈദ്യുതി മന്ത്രി എം എം മണി നിര്‍വഹിക്കും. ഓണം ബക്രീദ് ഫെയറില്‍ പൊതുവിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോ സ്റ്റാള്‍, ഹോര്‍ട്ടികോര്‍പ് പച്ചക്കറി സ്റ്റാള്‍, മില്‍മാസ്റ്റാള്‍, കുടുംബശ്രീ ഉത്പന്ന സ്റ്റാള്‍, ഭക്ഷണശാല, കേരളാ സോപ്‌സ് സ്റ്റാള്‍  എന്നിവ മേളയിലുണ്ടാകും. ആഗസ്റ്റ് 12 മുതല്‍ 24 വരെ നീണ്ടുനില്‍ക്കുന്ന ഓണം- ബക്രീദ് ഫെയര്‍ 7000 ചതുരശ്ര അടി സ്ഥലത്താണ് ഒരുക്കുന്നത്.