Tuesday 18th of June 2019

ജില്ലയുടെ വികസനം മുഖ്യലക്ഷ്യം: ജില്ലാകളക്ടര്‍

Category: Idukki Published: Wednesday, 11 July 2018
ഇടുക്കി: ജില്ലയുടെ ത്വരിത വികസനമാണ് മുഖ്യലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ കെ. ജീവന്‍ബാബു പറഞ്ഞു. ചുമതലയേറ്റശേഷം കളക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയ്ക്ക് വലിയ രീതിയില്‍ മുന്നേറാറാവുന്ന നിരവധി മേഖലകളുണ്ട്. ഈ മേഖലകളുടെ വിപുലമായ വികസനത്തിന്  കൂടുതല്‍ ശ്രദ്ധ നല്‍കും. കായിക മേഖലകളില്‍ ഏറെ മുന്നിലായിരുന്നുവെങ്കിലും പിന്നാക്കം പോയി.  ഇതേക്കുറിച്ചടക്കം എല്ലാ മേഖലകളെക്കുറിച്ചും പഠിച്ച് പരിഹാരം കാണും. വികസനം സാധ്യമാകണമെങ്കില്‍ ജനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തൊരുമിച്ച് മുന്നോട്ടുപോകണമെന്നും അതിനുള്ള പരിശ്രമാണ് തന്റെ മുഖ്യ പരിഗണനകളിലൊന്ന് എന്നും കളക്ടര്‍ പറഞ്ഞു.
 
സാധാരണ ജനങ്ങള്‍ക്കുകൂടി പ്രാപ്യമായ ഒരു ഭരണകൂടമായിരിക്കും ഇടുക്കിയിലേതെന്നും പ്രശ്‌നങ്ങളുമായി കടുവരുന്ന ജനങ്ങേളോട് മനുഷ്യത്വപരമായി ഇടപെടാനും പരിഹാരം കണ്ടെത്താനും ഉദ്യോഗസ്ഥര്‍ പരിശ്രമിക്കണം എന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.  പാവപ്പെട്ട ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകള്‍ക്കുള്ളില്‍ നി് പരിഹരിക്കുമെന്നും കാതലായ പ്രശ്‌നങ്ങളിലെല്ലാം ക്രിയാത്മകമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. .