Sunday 24th of February 2019

നാഷണല്‍ ലോക് അദാലത്ത്

Category: Idukki Published: Tuesday, 10 July 2018
 ഇടുക്കി  : ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റികളുടയെും ആഭിമുഖ്യത്തില്‍ ജൂലൈ 14ന് നാഷണല്‍ ലോക് അദാലത്ത് നടത്തും. കോടതിയില്‍ നിലവിലുള്ള സിവില്‍ കേസുകള്‍, ക്രിമിനല്‍ കേസുകള്‍, പ്രീലിറ്റിഗേഷന്‍ കേസുകള്‍, ബാങ്ക് പ്രീ ലിറ്റിഗേഷന്‍ കേസുകള്‍, ബി.എസ്.എന്‍.എല്‍ കേസുകള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും. മുട്ടത്തുള്ള ജില്ലാ കോടതി സമുച്ചയത്തിലും കട്ടപ്പന, പീരുമേട്, ദേവികുളം, ഇടുക്കി കോടതികളിലുമാണ് അദാലത്ത് നടത്തുന്നത്.