ഇടുക്കി: കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുബത്തെ മന്ത്രിമാര്‍ സന്ദര്‍ശിച്ചു. മന്ത്രിമാരായ എ. കെ. ബാലന്, എം. എം. മണി, അഡ്വ. ജോയ്സ് ജോര്‍ജ് എം.പി., എം.എല്‍.എ.മാരായ എസ്. രാജേന്ദ്രന്, സുരേഷ് കുറപ്പ്, കെ. കെ. ജയച്ചന്ദ്രന് എക്സ്. എം.എല്‍.എ., ജനപ്രതിനിധികള്‍ തുടങ്ങിയവരാണ് രാവിലെ കൊട്ടക്കാമ്പൂരുള്ള വീട്ടിലെത്തിയത്. അഭിമന്യൂവിന്റെ പിതാവിനെയും മാതാവിനെയും സഹോദരങ്ങളെയും മന്ത്രിമാര്‍ ആശ്വസിപ്പിച്ചു. അരമണിക്കൂറിലേറെ സമയം മന്ത്രിമാര്‍ അവര്‍ക്കൊപ്പം ചിലവഴിച്ചു. കൊല്ലപ്പെട്ട കാശിനാഥന്റെ വീട്ടിലും മന്ത്രിമാര്‍ സന്ദര്‍ശനം നടത്തി.