Friday 18th of October 2019

സ്വച്ഛ് ഭാരത് ദിവസ്: വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഗുജറാത്തില്‍

Category: Ernakulam Published: Saturday, 05 October 2019
 
കൊച്ചി: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര ജലശക്തി മന്ത്രാലയം സംഘടിപ്പിക്കുന്ന സ്വച്ഛ് ഭാരത് ദിവസ്  പരിപാടിയില്‍ പങ്കെടുക്കാന്‍ വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല മോഹനന്‍ ഉള്‍പ്പെടുന്ന കേരള സംഘം ഗുജറാത്തിലെത്തി. 
 
ത്രിദിന സമ്മേളനത്തിലേക്ക് കേരളത്തിലെ ത്രിതല അദ്ധ്യക്ഷന്മാരില്‍ നിന്ന് എട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരും ഉള്‍പ്പെടെ പത്ത് പ്രതിനിധികളെയാണ് തെരഞ്ഞെടുത്തത്. 
 
ജില്ലയിലെ ആദ്യത്തെ ഹരിത പഞ്ചായത്ത്, ശുചിത്വ മാലിന്യ സംസ്‌കരണം, ഹരിത കേരളം, ജലസംരക്ഷണം, കൃഷി ഉപമിഷന്‍, തൊഴിലുറപ്പ് പദ്ധതി രംഗത്ത് നടപ്പിലാക്കിയ മാതൃകാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പരിഗണിച്ചാണ് വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.