Thursday 21st of November 2019

അറിവിന്റെ ജാലകം തുറന്ന് മഹാത്മ

Category: Ernakulam Published: Thursday, 03 October 2019
 
 
ആലുവ: മഹാത്മ ഗാന്ധിയുടെ 150 ജന്മവാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സിലും ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിച്ച അറിവിന്റെ ജാലകം മഹാത്മ- 150 കുട്ടമശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. പ്രശസ്ത കവി എസ് രമേശന്‍ ഉത്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗം കുട്ടികള്‍ക്കായി ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. 
 
ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി. ആര്‍ രഘു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ആര്‍ സുരേന്ദ്രന്‍, ഹെഡ്മിസ്ട്രസ് ലീലാമ്മ ടീച്ചര്‍, മനോജ് നാരായണന്‍ എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും എസ് രമേശന്‍ എഡിറ്റ് ചെയ്ത അറിവിന്റെ ജാലകം പുസ്തകം സമ്മാനമായി നല്‍കി.