Wednesday 18th of September 2019

മുന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയ്ക്ക് പുരസ്‌കാരം

Category: Ernakulam Published: Saturday, 20 July 2019
 
കാക്കനാട്: എറണാകുളം ജില്ലയില്‍ ആരോഗ്യരംഗത്ത് ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിന് മുന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളക്ക് പി.കേശവദേവ് പ്രത്യേക പുരസ്‌കാരം. 
 
ഇ-ഹെല്‍ത്ത് കേരള, ക്യാന്‍സര്‍ ബോധവല്‍കരണ പരിപാടിയായ ജാഗ്രത, പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ജനറല്‍ ഹോസ്പിറ്റലിലും കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കുകളുടെ പ്രവര്‍ത്തനം സുഗമമാക്കല്‍ തുടങ്ങിയവ പരിഗണിച്ചാണ് പി.കേശവദേവ് ട്രസ്റ്റിന്റെ 15-ാമത് പുരസ്‌കാര ശ്രേണിയില്‍ മുന്‍ കളക്ടര്‍ക്ക് ആദരം. വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരമാണ് ലഭിച്ചത്.
 
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനില്‍ നിന്നും അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി. പ്രവര്‍ത്തനങ്ങളില്‍ ഒപ്പമുണ്ടായിരുന്ന എല്ലാ ജീവനക്കാരുടെയും പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണിതെന്ന് മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. ആരോഗ്യരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ നല്‍കുന്ന ജെ.ആര്‍.ഡി. റ്റാറ്റ പുരസ്‌കാരം ഇദ്ദേഹം ജില്ലാ കളക്ടറായിരിക്കേ എറണാകുളം നേടിയിരുന്നു.