Thursday 23rd of May 2019

പരാതികളുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരെ അറിയിക്കാം

Category: Ernakulam Published: Monday, 08 April 2019
 
 
കാക്കനാട്: ലോകസഭാ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വകവുമായി നടക്കുന്നത് ഉറപ്പാക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്‍ഡ്യ നിയോഗിച്ച ചാലക്കുടി, എറണാകുളം പാര്‍ലമെന്റ്  മണ്ഡലങ്ങളിലെ പൊതു തെരഞ്ഞെടുപ്പ് നിരീക്ഷകരും ചിലവ് നിരീക്ഷകരും പോലീസ് നിരീക്ഷകനും ജില്ലയിലെത്തി. എറണാകുളം ഗസ്റ്റ് ഹൗസിലാണ് ഇവര്‍ ക്യാമ്പ് ചെയ്യുന്നത്. പൊതുജനങ്ങള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികളുണ്ടെങ്കില്‍ നിരീക്ഷകരെ അറിയിക്കാം. 
 
ചാലക്കുടി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ളത് ആസാം ഗവണ്‍മെന്റ് സെക്രട്ടറി റോഷന്‍ ആരാബീഗത്തിനെയും എറണാകുളം മണ്ഡലത്തില്‍ നിയോഗിച്ചിട്ടുള്ളത് ആസാം ആരോഗ്യ വകുപ്പ് സെക്രട്ടറി സജിത റഷീദിനെയുമാണ്. എറണാകുളത്തെ പരാതികള്‍ എല്ലാ ദിവസവും രാവിലെ പത്ത് മുതല്‍ പതിനൊന്ന് വരെയും, ചാലക്കുടി മണ്ഡലത്തിലെ പരാതികള്‍ പതിനൊന്ന് മുതല്‍ പന്ത്രണ്ട് വരെയും എറണാകുളം ഗസ്റ്റ് ഹൗസിലെ രണ്ടാം നിലയിലുള്ള ബാന്‍ക്വറ്റ് ഹാളില്‍ വച്ച് നേരിട്ട് കേള്‍ക്കുന്നതാണ്. പൊതു നിരീക്ഷകരുടെ ഫോണ്‍ നമ്പറുകള്‍: സജിത റഷീദ്  9188619583. റോഷന്‍ ആരാബീഗം  9188619582
 
എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍  ചിലവ് നിരീക്ഷണത്തിന് നിയോഗിച്ചിരിക്കുന്നത് ജി.എസ്.ടി അഡീഷണല്‍ കമ്മീഷണറായ  അബു സാമയെയാണ്. ഫോണ്‍ 9188619605. ചാലക്കുടി മണ്ഡലത്തില്‍ നിയോഗിച്ചിരിക്കുന്നത് ഇന്‍കംടാക്സ് അഡീഷണല്‍ ഡയറക്ടര്‍ കെ.മെഹബൂബ് അലിഖാനെയാണ്. ഫോണ്‍ 9188619604. പരാതികള്‍ രാവിലെ ഒമ്പത് മണിമുതല്‍ 10 വരെ ചിലവ് നിരീക്ഷകര്‍ എറണാകുളം ഗസ്റ്റ്ഹൗസിലെ ലൈബ്രറി ഹാളില്‍ നേരിട്ട് കേള്‍ക്കും. പോലീസ് നിരീക്ഷകനായി നിയമിച്ചിരിക്കുന്നത് മുക്താര്‍ മുഹസിനെയാണ്. ഫോണ്‍ 8281033708  പരാതികള്‍ എല്ലാദിവസവും രാവിലെ 10.30 ന് എറണാകുളം ഗസ്റ്റ് ഹൗസിലെത്തി അറിയിക്കാം.