Saturday 24th of August 2019

വോട്ടര്‍ ബോധവത്കരണവുമായി കേരള എക്‌സ്പ്രസ്

Category: Ernakulam Published: Tuesday, 02 April 2019
കൊച്ചി: ഒരു വോട്ടര്‍ പോലും ഒഴിവാക്കപ്പെടരുതെന്ന സന്ദേശവുമായി ജില്ലയിലെത്തിയ കേരള എക്‌സ്പ്രസ് ട്രെയിന്‍ എഡിഎം കെ. ചന്ദ്രശേഖരന്‍ നായര്‍, സതേണ്‍ റെയില്‍വേ എറണാകുളം ഏരിയ മാനേജര്‍ നിതിന്‍ നോര്‍ബെര്‍ട്ട് എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. സ്വീപ് വോട്ടര്‍ ബോധവത്കരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വോട്ടര്‍ ബോധവത്കരണ സന്ദേശം പ്രചരിപ്പിക്കുന്ന സ്റ്റിക്കറുകള്‍ പതിച്ച ട്രെയിന്‍ തിരുവനന്തപുരത്ത് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ടിക്കാറാം മീണയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. സ്വീപ് നോഡല്‍ ഓഫീസര്‍ ബീന പി. ആനന്ദ്, എറണാകുളം സൗത്ത് സ്റ്റേഷന്‍ മാനേജര്‍ ബാലകൃഷ്ണ പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.