Friday 18th of January 2019

വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ലൈഫ് ഭവന പദ്ധതിക്ക് മുന്‍ഗണന

Category: Ernakulam Published: Thursday, 06 December 2018
ആലുവ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സെമിനാറില്‍ ലൈഫ് മിഷന്‍ പദ്ധതികള്‍ക്ക് മുന്‍ഗണന. 2019-20 സാമ്പത്തിക വര്‍ഷം  ആകെ 5,86,55,000 രൂപയുടെ പദ്ധതികള്‍ നടപ്പാക്കാനാണ് വികസന സെമിനാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ പ്രസിഡന്റ് മുംതാസ് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോജി ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോളി ബേബി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, അംഗങ്ങള്‍, ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.