Saturday 19th of January 2019
പിന്നാക്കവിഭാഗങ്ങള്‍ക്ക് മികച്ച ജീവിതാവസ്ഥയുണ്ടാക്കിയതില്‍ നവോത്ഥാനത്തിന് പങ്ക്

പിന്നാക്കവിഭാഗങ്ങള്‍ക്ക് മികച്ച ജീവിതാവസ്ഥയുണ്ടാക്കിയതില്‍ നവോത്ഥാനത്തിന് പങ്ക്

* പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ നവീന വായ്പാ പദ്ധ...

readmore..

ലോകത്തിലെ ഏറ്റവും വലിയ ഐടി കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുക ലക്ഷ്യം

ലോകത്തിലെ ഏറ്റവും വലിയ ഐടി കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുക ലക്ഷ്യം

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഐടി ലക്ഷ്യസ്ഥാനമാക്കി കേരളത്തെ മാറ്റുക...

readmore..

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യം മെഡിക്കല്‍ കോളേജില്‍ ഒരുക്കും

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യം മെഡിക്കല്‍ കോളേജില്‍ ഒരുക്കും

എറണാകുളം : ഏതു സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയോടും കിടപിടി...

readmore..

കേരള ബാങ്ക്: നബാര്‍ഡ് മുന്നോട്ടുവച്ച അധിക വ്യവസ്ഥകളിലെ അപ്രായോഗികത ബോധ്യപെടുത്തും

കേരള ബാങ്ക്: നബാര്‍ഡ് മുന്നോട്ടുവച്ച അധിക വ്യവസ്ഥകളിലെ അപ്രായോഗികത ബോധ്യപെടുത്തും

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് 19 വ്യവസ...

readmore..

ഹൃദയസരസിലെ പ്രണയപുഷ്പം

ലയാളചലച്ചിത്രഗാനരചനയിലെ ഭാഷാസൗകുമാര്യം, അക്ഷരങ്ങളെ സങ്കല്‍പ്പങ്ങളുടെ തേന്‍തുള്ളിയാക്കി ഗാനമാലകോര്‍ത്ത പ്രിയകവി, മുഖം നോക്കാതെ സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന എഴുത്തുകാരന്‍ വിശേഷണങ്ങള്‍ക്കപ്പുറത്തേക്ക് ആസ്വാദകമനസ്സുകളില്‍ ഇടംനേടിയ മലയാളത്തിന്റെ ബഹുമുഖപ്രതിഭ ശ്രീകുമാരന്‍ തമ്പിയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്..

 
സിനിമാരംഗത്ത് അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കുകയാണല്ലോ എങ്ങനെ കാണുന്നു കഴിഞ്ഞ കാലം?
 
 
സിനിമയില്‍ ആദ്യത്തെ ഇരുപത്തഞ്ച് വര്‍ഷമാണ് ഞാന്‍ സജീവമായിരുന്നത്. പിന്നീടുള്ള ഇരുപത്തിയഞ്ച് വര്‍ഷം സജീവമായിരുന്നില്ല. അപ്പോഴാണ് നിര്‍മ്മാണത്തിലും സംവിധാനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സിനിമ ശരിക്കും കാലങ്ങളുടെ കൈകളിലെത്തുകയായിരുന്നു. സംവിധായകനും നിര്‍മ്മാതാവിനും പ്രശസ്തി കുറഞ്ഞു. ഈയൊരു മാറ്റത്തെയാണ് ഞാന്‍ എതിര്‍ത്തത്. അതുവഴി സൂപ്പര്‍താരങ്ങള്‍ ശത്രുക്കളായി മാറി. സിനിമാരംഗത്ത് നിന്ന് എന്നെ മാറ്റി നിര്‍ത്തുവാന്‍ പരമാവധി ശ്രമം നടന്നു. അങ്ങനെയാണ് സീരിയല്‍ രംഗത്തേക്ക് മാറിയത്.
 
സീരിയല്‍ രംഗത്ത് സിനിമാരംഗം പോലെ താരശല്യമില്ല. താരമാകാന്‍ ശ്രമിച്ചാല്‍ അവനെ അപ്പോള്‍ തന്നെ ഒതുക്കാം. സിനിമയില്‍ അതിന് സാധ്യമല്ല. സിനിമ രണ്ട്-രണ്ടര മണിക്കൂര്‍ കൊണ്ടാ ണ് പൂര്‍ത്തിയാകുന്നത്. അതിനാല്‍ താരത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന എല്ലാ ‘ഉപദ്രവങ്ങളും’ സംവിധായകന്‍ സഹിച്ചേ പറ്റൂ. അതുവഴി നിര്‍മ്മാതാവിന് മാത്രമാണ് നഷ്ടം. താരത്തിന് നഷ്ടമുണ്ടാവുന്നില്ല.
 
 
സിനിമയില്‍ ആദ്യ ഇരുപത്തിയഞ്ച് വര്‍ഷം സജീവമായപ്പോള്‍ എഴുതിയ പാട്ടുകളാണ് ഇന്നും നിലനില്‍ക്കുന്നത്. ഞാനിന്ന് അധികമൊന്നും എഴുതുന്നില്ല എന്നതാണ് സത്യം  അക്കാര്യം പോലും ജനങ്ങള്‍ ഓര്‍ക്കുന്നില്ല. അത് പാട്ടുകള്‍ ഹിറ്റായത് കൊണ്ടാണ്. സത്യത്തില്‍ ഞാന്‍പോലും അറിഞ്ഞില്ല സിനിമയില്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയത്. ഇക്കാര്യം മാധ്യമസുഹൃത്തുക്കളാണ് അറിയിച്ചത്. തന്നെ കൈപിടിച്ച് ഉയര്‍ത്തിയവര്‍ക്കും അവസരങ്ങള്‍ തന്നവര്‍ക്കും ശിക്ഷിച്ചവര്‍ക്കും ദ്രോഹിച്ചവര്‍ക്കുമൊക്കെ നന്ദിപറയാന്‍ ഇന്നെനിക്ക് പ്രയാസമില്ല. 
 
 
സംവിധായകന്‍, നിര്‍മാതാവ്, ഗാനരചയിതാവ്, തിരക്കഥാകൃത്ത് ഇതില്‍ ഏതാണ് ഏറ്റവും കൂടുതല്‍ സംതൃപ്തി നല്‍കിയത്?
 
 
സിനിമയുമായുള്ള ബന്ധം വളരെക്കുട്ടിക്കാലം മുതല്‍ തുടങ്ങിയതാണ്. ആ കാലത്ത് തന്നെ സിനിമയില്‍ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. സാമ്പത്തിക ശേഷി ഇല്ലായിരുന്നെങ്കിലും സ്വപ്നം കാണാന്‍ സാമ്പത്തികം ആവശ്യമില്ലല്ലോ. സിനിമയില്‍ ഏറ്റവും വലിയ ആള്‍ സംവിധായകനാണ്. ഗാനരചയിതാവിന് വളരെ ചെറിയ പങ്കേവഹിക്കുവാനുള്ളൂ. ഈ സത്യം തിരിച്ചറിഞ്ഞപ്പോഴാണ് സംവിധാനത്തിലേക്കും നിര്‍മ്മാണത്തിലേക്കും തിരിഞ്ഞത്.
 
ദക്ഷിണാമൂര്‍ത്തി സ്വാമി , അര്‍ജ്ജുനന്‍മാസ്റ്റര്‍, ദേവരാജന്‍മാസ്റ്റര്‍ എന്നിവരോടൊപ്പമുള്ള സംഗീതാനുഭവങ്ങള്‍?
 
 
ഭക്ഷിണാമൂര്‍ത്തി സ്വാമികളുമായി ഗുരുശിഷ്യ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. തിരിച്ചദ്ദേഹവും വാത്സല്യപൂര്‍ണ്ണമായി പെരുമാറി. ആദ്യം ഞങ്ങള്‍ സഹകരിച്ചത് ‘കൊച്ചിന്‍ എക്‌സ്പ്രസ്സ്’ എന്ന ചിത്രത്തിലായിരുന്നെങ്കിലും ‘പാടുന്ന പുഴ’ എന്ന സിനിമയില്‍ ഹൃദയസരസ്സിലെ പ്രണയപുഷ്പമേ എന്ന ഗാനത്തോടെയാണ് ശ്രീകുമാരന്‍ തമ്പി- ദക്ഷിണാമൂര്‍ത്തി ടീം ഉണ്ടായത്. 
അര്‍ജ്ജുനന്‍ മാസ്റ്റര്‍ ‘കറുത്ത പൗര്‍ണ്ണമി’ എന്ന സിനിമ ചെയ്തതിന് ശേഷവും നാടക രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കി നിര്‍മ്മാതാവായ കെ.പി. കൊട്ടാരക്കരയോട് റസ്റ്റ്ഹൗസ് എന്ന സിനിമയില്‍ സംഗീത സംവിധായകനായി അര്‍ജ്ജുനനെ ശുപാര്‍ശ ചെയ്തത് ഞാനാണ്. ‘റസ്റ്റ്ഹൗസ്’ എന്ന സിനിമയിലെ ഏഴ് ഗാനങ്ങളും സൂപ്പര്‍ഹിറ്റായതോടെ ശ്രീകുമാരന്‍ തമ്പി- അര്‍ജ്ജുനന്‍ ടീം ഉണ്ടായി. 
 
 
ഞാന്‍ പാട്ടുകള്‍ എഴുതിയ ചിത്രമേളയില്‍ ദേവരാജന്‍ മാസ്റ്ററായിരുന്നു സംഗീത സംവിധായകന്‍ ഗാനരചയിതാവ് എന്ന നിലയില്‍ എന്റെ മൂന്നാമത്തെ സിനിമയായിരുന്നു ‘ചിത്രമേള’. ആദ്യ സിനിമ കാട്ടുമല്ലിക. രണ്ടാമത്തെ സിനിമ പ്രിയതമ. പ്രശസ്ത സ്വഭാവനടനായ ടി.എസ് മുത്തയ്യയാണ് ചിത്രമേള നിര്‍മ്മിച്ചത്.
അപസ്വരങ്ങള്‍, നഗരത്തിന്റെ മുഖങ്ങള്‍, പെണ്ണിന്റെ പ്രപഞ്ചം എന്നിങ്ങനെ പരസ്പര ബന്ധമില്ലാത്ത മൂന്ന് സിനിമകളുടെ സമാഹാരമായിരുന്നു ചിത്രമേള. ഇതില്‍ അപസ്വരങ്ങള്‍ എന്ന സിനിമയില്‍ മാത്രമാണ് പാട്ടുകളുള്ളത്. അപസ്വരങ്ങളുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും പാട്ടുകളും ഞാനാണെഴുതിയത്. അങ്ങനെ ഗാനരചയിതാവായ വര്‍ഷത്തില്‍ തന്നെ തിരക്കഥാകൃത്തുമായി.
 
 
ചിത്രമേള, വെളുത്തകത്രീന എന്നീ സിനിമകളില്‍ ദേവരാജന്‍ മാസ്റ്ററുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. രണ്ട് ചിത്രങ്ങളിലും കൂടി പതിനഞ്ച് പാട്ടുകളുണ്ടായിരുന്നു. പതിനഞ്ചു പാട്ടുകളും സൂപ്പര്‍ഹിറ്റുകളായി. പിന്നീട് അഞ്ച് വര്‍ഷക്കാലം ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചില്ല.  ദേവരാജന്‍ മാസ്റ്ററില്‍ നിന്നുമാണ് പിന്‍മാറ്റമുണ്ടായത്. എല്ലാ പാട്ടുകളും  ഹിറ്റായിട്ടും എന്തുകൊണ്ടാണ് മാസ്റ്റര്‍ എന്നെ ഒഴിവാക്കുന്നതെന്ന ചോദ്യത്തിന് മറുപടി ‘എല്ലാം ഹിറ്റായതുതന്നെയാണ് പ്രശ്‌നം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 
 
 
പാട്ടുകള്‍ സൂപ്പര്‍ ഹിറ്റായതുകൊണ്ട് അവസരങ്ങള്‍ നഷ്ടപ്പെട്ട ലോകത്തിലെ ആദ്യഗാനരചയിതാവ് ഞാനായിരിക്കും. അഞ്ച് വര്‍ഷം കഴിഞ്ഞ് അദ്ദേഹത്തിന്റെ മനസ്സുമാറി. ഒരു പടത്തിന്റെ തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതാന്‍ ദേവരാജന്‍ മാസ്റ്റര്‍ എന്റെ പേര് ശുപാര്‍ശ ചെയ്തു. ആ സിനിമയാണ് 1973-ല്‍ പുറത്തിറങ്ങിയ ‘കാലചക്രം’. ‘കാലചക്രം’ എന്ന സിനിമയിലാണ് ഇന്നത്തെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഒരു സീനില്‍ സംഭാഷണം പറഞ്ഞ് അഭിനയിച്ചത്. 
 
 
ന്യൂ ജനറേഷന്‍ സിനിമകളെക്കുറിച്ചുള്ള അഭിപ്രായം?
 
ന്യൂ ജനറേഷന്‍ സിനിമ എല്ലാക്കാലത്തും ഉണ്ടായിരുന്നു. അന്നത്തെ ന്യൂ ജനറേഷന്‍ സിനിമകള്‍ക്ക് ഞാനായിരുന്നു തുടക്കംകുറിച്ചത്. എഴുപതുകളുടെ രണ്ടാം പകുതിയില്‍ ഞാന്‍ സംവിധാനം ചെയ്ത ന്യൂ ജനറേഷന്‍ സിനിമയാണ് ‘മോഹിനിയാട്ടം’. നായകനില്ലാത്ത മലയാളത്തിലെ ആദ്യ സിനിമ അതായിരുന്നു. 
 
 
മലയാള സിനിമ വളര്‍ച്ചയിലോ തളര്‍ച്ചയിലോ?
 
 
മലയാള സിനിമയില്‍ വന്നകാലം മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും കഥ. സിനിമ കലമാത്രമല്ല അത് വ്യവസായം കൂടിയാണ്. ഇപ്പോഴത്തെ സംവിധായകരില്‍ അധികം പേരും കലാമൂല്യത്തിന് പ്രാധാന്യം കല്‍പ്പിക്കുന്നില്ല. അതേസമയം വ്യവസായ വിജയം നേടുന്ന സിനിമകളും കുറവാണ്. 
 
പഴയതാരങ്ങളുടെ പ്രൗഢി കുറഞ്ഞെങ്കിലും താരമേധാവിത്വത്തിന് മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. പണ്ട് വലിയ താരങ്ങള്‍ ഭരിച്ചു. ഇന്ന് കുട്ടിത്താരങ്ങള്‍ ഭരിക്കുന്നു. ആ ഒരു വ്യത്യാസം മാത്രമേയുള്ളൂ.
 
 
അനൂപ് എം പി                                                                                                           
 
 
 
 

Sports

നെഹ്റു യുവ കേന്ദ്ര ജില്ലാ കായികമേള സമാപിച്ചു

നെഹ്റു യുവ കേന്ദ്ര ജില്ലാ കായികമേള സമാപിച്ചു

പാലക്കാട് : നെഹ്റു യുവകേന്ദ്രയുടെ ജില്ലാ…
കൊടുമണ്ണില്‍ പുതിയ സ്റ്റേഡിയം വരുന്നു

കൊടുമണ്ണില്‍ പുതിയ സ്റ്റേഡിയം വരുന്നു

പത്തനംതിട്ട : കായിക പ്രേമികള്‍ക്ക് പ്രതീക്ഷയൊരുക്കി…