Saturday 19th of January 2019
പിന്നാക്കവിഭാഗങ്ങള്‍ക്ക് മികച്ച ജീവിതാവസ്ഥയുണ്ടാക്കിയതില്‍ നവോത്ഥാനത്തിന് പങ്ക്

പിന്നാക്കവിഭാഗങ്ങള്‍ക്ക് മികച്ച ജീവിതാവസ്ഥയുണ്ടാക്കിയതില്‍ നവോത്ഥാനത്തിന് പങ്ക്

* പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ നവീന വായ്പാ പദ്ധ...

readmore..

ലോകത്തിലെ ഏറ്റവും വലിയ ഐടി കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുക ലക്ഷ്യം

ലോകത്തിലെ ഏറ്റവും വലിയ ഐടി കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുക ലക്ഷ്യം

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഐടി ലക്ഷ്യസ്ഥാനമാക്കി കേരളത്തെ മാറ്റുക...

readmore..

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യം മെഡിക്കല്‍ കോളേജില്‍ ഒരുക്കും

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യം മെഡിക്കല്‍ കോളേജില്‍ ഒരുക്കും

എറണാകുളം : ഏതു സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയോടും കിടപിടി...

readmore..

കേരള ബാങ്ക്: നബാര്‍ഡ് മുന്നോട്ടുവച്ച അധിക വ്യവസ്ഥകളിലെ അപ്രായോഗികത ബോധ്യപെടുത്തും

കേരള ബാങ്ക്: നബാര്‍ഡ് മുന്നോട്ടുവച്ച അധിക വ്യവസ്ഥകളിലെ അപ്രായോഗികത ബോധ്യപെടുത്തും

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് 19 വ്യവസ...

readmore..

ഓര്‍മ @ 125 - ശ്രീജിത്ത് വി.ടി.

                                              

പത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ പറയപ്പെടുന്ന ഒരു കഥയുണ്ട്.  സ്വാതന്ത്ര്യലബ്ധിക്കുശേഷം പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍  വല്ലഭായ് പട്ടേലും കേരളം സന്ദര്‍ശിച്ചു. തലസ്ഥാനത്ത് രാജകീയമായ സ്വീകരണം ആയിരുന്നു ഇരുവര്‍ക്കും ഒരുക്കിയത് - രാജഭരണം  മാറുന്നതെയുളളായിരുല്ലോ.

        ഇരുവര്‍ക്കും കൊട്ടാരത്തിലെ ഇരിപ്പിടങ്ങള്‍തന്നെ വേദിയില്‍ ഇട്ടു-സിംഹാസനം പോലുളളവ. വിശിഷ്ടാതിഥികള്‍ എത്തി. വരവേല്‍പ്പിനുശേഷം അവരെ ഇരിപ്പിടങ്ങളിലേക്ക് ആനയിച്ചു. പട്ടേല്‍ തന്റെ  സിംഹാസനത്തില്‍ മടിയില്ലാതെ അമര്‍ന്നു. നെഹ്‌റു വിസമ്മതിച്ചു.ഒടുവില്‍ പഴയൊരു മരക്കസേര കൊണ്ടു വന്നു.   അതിലിരുന്നു അദ്ദേഹം ചടങ്ങില്‍ പങ്കുകൊണ്ടു.
പിന്നീട് പത്രക്കാര്‍ അദ്ദേഹത്തോട് ചോദിച്ചു. അങ്ങേയ്ക്ക് അതില്‍ ഇരിക്കമായിരുന്നില്ലേ.  സര്‍ദാര്‍ പട്ടേല്‍ ഇരുന്നല്ലോ?
 

അതിലിരിക്കുന്നവര്‍ പലപ്പോഴും സ്വേച്ഛാധിപതികള്‍ ആയ ചരിത്രമുണ്ട്. നെഹ്‌റു പറഞ്ഞു. പ്രതിപക്ഷം ആണ് എപ്പോഴും ഒരു നേതൃത്തിന്റെ കണ്ണാടി. ലോക്‌സഭയില്‍ കമ്മ്യൂണിസിറ്റ് പാര്‍ട്ടിയുടെ ഉപാദ്ധ്യക്ഷ  ആയിരുന്ന രേണുചക്രവര്‍ത്തിയുടെ ഓര്‍മ്മക്കുറിപ്പില്‍ നിന്നും ഒരു എപ്പിസോഡ് ആകും, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ നിര്‍വചിക്കാന്‍ എറ്റവും ഉചിതമായ ചരിത്ര സന്ദര്‍ഭം.

      

1952-ല്‍ ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകള്‍ ആദ്യത്തെ പാര്‍ലമെന്റിന്റെ മുഖ്യപ്രതിപക്ഷം ആയപ്പോള്‍ പണ്ഡിറ്റ്ജിയുടെ പാര്‍ലമെന്ററി ശീലങ്ങള്‍ നേരില്‍ അടുത്തു കാണാന്‍ ഞങ്ങള്‍ക്ക് അവസരം കിട്ടി.  പാര്‍ലമെന്റ് നടുത്തളത്തിന് അപ്പുറത്തും ഇപ്പുറത്തും ഇരുന്നുകൊണ്ട് പാര്‍ലമെന്റ് കൂടുമ്പോള്‍ നെഹ്‌റു എന്നും ഡല്‍ഹിയില്‍ കാണുമായിരുന്നു.      അപ്പോയിന്റ്‌മെന്റിന് പോലും നിരസിക്കും. എ.സി ഉപയോഗിക്കില്ലായിരുന്നു.   പകരം സ്വന്തം ഓഫീസിലെ ജനാലകള്‍ തുറന്നിടും. അതിനാല്‍ അദ്ദേഹം കാര്യങ്ങളില്‍ വ്യാപൃതനായിരിക്കുന്നത് പുറമേ നിന്നുപ്പോലും ആര്‍ക്കും കാണാമായിരുന്നു.  സ്വന്തം റേഡിയോ ഓണ്‍ ചെയ്ത് പാര്‍ലമെന്റ് വാര്‍ത്തകള്‍ കേള്‍ക്കും.  വല്ല ബഹളവും കേട്ടാല്‍ അപ്പോള്‍ കാണാം സ്വന്തം സീറ്റിലേക്ക് നടന്നുചെല്ലുന്നത്.  അത്തരം ഒരു സന്ദര്‍ഭമാണ് ഞാനിപ്പോള്‍ പറയുന്നത്.


 

        ഒരു വെളളിയാഴ്ചയായിരുന്നു പ്രൈവറ്റ്  മെംബര്‍മാരുടെ ബില്ലുകള്‍ക്കും റിസോലൂഷനുകള്‍ക്കുംവേണ്ടി മാറ്റി വച്ച ദിവസം. അത്ര പ്രധാനമല്ലായിരുന്നു അത്. ആളുകളും കുറവാകും.  എന്നിട്ടും വിഷയം മാറിപ്പോകാന്‍ പണ്ഡിറ്റ്ജി സമ്മതിച്ചില്ല.  സാധു സമാജ് ഗോവധം നിരോധിക്കണം എന്ന ഒച്ചപ്പാടു ഉണ്ടാക്കുന്ന സമയമായിരുന്നു.  വര്‍ഗീയച്ഛായയുളള അതീവ സംവേദന ക്ഷമത വേണ്ട ഒന്നായിരുന്നു അത്.കാബിനറ്റിലെ ചില മന്ത്രിമാര്‍പ്പോലും അത് വേണ്ടതാണ് എന്ന പക്ഷക്കാരും.  പണ്ഡിറ്റ്ജി അപ്പോള്‍ സഭയില്‍ ഉണ്ടായിരുന്നില്ല.  വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.   വോട്ടിനിടേണ്ട സമയമായപ്പോള്‍ ഞങ്ങള്‍ പക്ഷം പിടിക്കുന്നില്ലെന്ന് തീരുമാനിച്ചു. അപ്പോള്‍ തന്നെ പണ്ഡിറ്റ്ജിയില്‍ നിന്നും ഒരു ചെറിയ കുറിമാനം എനിക്ക് കിട്ടി. രേണു ഇത്തരം കാര്യങ്ങളില്‍ നിഷ്പക്ഷത പാലിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റിനും ചേര്‍ന്നതല്ല.  ഞാനപ്പോള്‍ തന്നെ തീരുമാനം മാറ്റി. അത്രമേല്‍ മതേതരമായിരുന്നു ആ സോഷ്യലിസ്റ്റ് മനസാക്ഷി.

    രാജീവ് ധവാന്‍ പറയുന്നതുപോലെ, നെഹ്‌റുവിന്റെ പൈതൃകം ഇന്ത്യയോട് സുന്ദരമാകനല്ല പറഞ്ഞത്.  നിര്‍ഭാഗ്യവശാല്‍ ഇന്ന് രാജ്യം ഉപരിപ്ലവഭംഗികളില്‍ നിമഗ്നമാണ്. പണ്ഡിറ്റ്ജിയുടെ 125-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷം അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രത്തേക്കാള്‍ ആകര്‍ഷകമായ വ്യക്തിത്വത്തെയും ഓര്‍ക്കാം.

    നെഹ്‌റുവിനെ അറിഞ്ഞവര്‍ക്ക് അദ്ദേഹം ഒരു രൂപകം ആയിരുന്നു.  അനുകരിക്കേണ്ട ഒരു മാതൃക. ചരിത്രകാരന്മാര്‍ വരെ അദ്ദേഹത്തിന്റെ വൃക്തിത്വത്തില്‍ ആകൃഷ്ടരായി എന്നു പറഞ്ഞാല്‍ ഊഹിക്കാം.  എങ്ങനെയാണ് ആ വിഗ്രഹം ഇന്ത്യയ്ക്ക് ചാച്ചാവരെയായത് എന്ന്.

    1949 നവംബറില്‍ അംബേദ്കര്‍ ഒരിക്കല്‍ക്കൂടി രാജ്യത്തെ ഓര്‍മ്മിപ്പിച്ചു,  സാഹചര്യം ഒരു സ്വേച്ഛാധിപതിയെ സൃഷ്ടിച്ചേക്കാം എന്ന്.  എങ്കിലും ഇന്നും ചുറ്റും നോക്കുക- ഇന്ത്യയുടെ ചിത്രവിചിത്രമായ ഭൂപടം ഒരു ജനാധിപത്യമായി തുടരുന്നുവെങ്കില്‍ അതിനു കാരണം മൂലക്കല്ലിട്ട ആ ശില്‍പ്പിയാണ് - നെഹ്‌റു.  വ്യവസായികള്‍ മാധ്യമ രംഗം കീഴടക്കുന്നത് അദ്ദേഹത്തെ അലട്ടിയിരുന്നു.  അതിനെതിരെയായിരുന്നു നെഹ്‌റുവിന്റെ രാഷ്ട്രീയ -സാംസ്‌കാരിക പരിവേഷം.  ക്രമസമാധാനരാജ്  ആണ് അദ്ദേഹത്തിന് ലഭിച്ചത്.  അതിന്റെ ബലത്തിലാണ് ഒരോ തവണയും ഇന്ത്യന്‍ ജനാധിപത്യം നടു നിവര്‍ന്നതും.
                           
    നെഹ്‌റുവിന്റെ മതേതരത്വം മതനിഷേധമായിരുന്നു എന്ന് വിമര്‍ശനം ഉളളവരെ അദ്ദേഹം, മതാനുഷ്ടാനം ചെയ്യുന്ന വനവാസികള്‍ക്കൊപ്പം നൃത്തം ചെയ്തുകൊണ്ട് നിശബ്ധരാക്കി.  അദ്ദേഹത്തിന്റെ സോഷ്യലിസത്തിന് രണ്ടു ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ഉപരിഘടന പണിയുക,  സാമൂഹ്യ സാമ്പത്തികസമത്വം നിലവില്‍ കൊണ്ടുവരിക.

    നിര്‍ഭാഗ്യം എന്നു പറയട്ടെ നെഹ്‌റുവിന്റെ കാഴ്ചപ്പാടിനെ വികലമായ ഒന്നാക്കാനും   അതാണ്  സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ അപചയത്തിനുമൂലം എന്നു വരുത്താനുമുളള വ്യാജമായ ഒരു ചരിത്ര നിര്‍മ്മിതി നടക്കുന്നുണ്ട്.  ഇന്ത്യന്‍ കോഫി ഹൗസ് മുതല്‍ ഇന്ദ്രപ്രസ്ഥം വരെയുളള ഔദേ്യാഗിക സ്ഥലങ്ങളുടെ ചുവരുകളെ ധന്യമാക്കിയ ആ സോഷ്യലിസ്റ്റ് സാന്നിധ്യം ഒരു സാമ്രാജ്യമുണ്ടാക്കി എന്ന് പറഞ്ഞാല്‍ അടുത്ത തലമുറ ചിരിക്കും.അസംബന്ധം  എന്ന് പറയാനുളള മഹാത്മാക്കള്‍ ഇന്ന് ജീവിച്ചിരിപ്പില്ലല്ലോ.

      നെഹ്‌റുവിന്റെ അതാത് സമയങ്ങളിലെ നയങ്ങളെകുറിച്ചും അതിന്റെ പാകപ്പിഴകളെക്കുറിച്ചും ഒട്ടേറെപ്പേര്‍ എഴുതിയിട്ടുണ്ട് .  പക്ഷേ അവരെല്ലാം ഈ കാര്യം അടിവരയിട്ട് പറയുന്നുമുണ്ട്.  നെഹ്‌റു തുടങ്ങിവച്ച മഹത്തായ ഔദ്യോഗിക പരമ്പര വി.കെ. കൃഷ്ണമേനോന്‍ മുതല്‍ ഗോവിന്ദ് വല്ലഭായ് പന്ത് വരെ - ആണ്,  ഇന്നത്തെ ഇന്ത്യ ആസ്വദിക്കുന്ന എല്ലാ വികസനത്തിനും തുടക്കം കുറിച്ചത് എന്ന് ഓര്‍ക്കുക.  ഒരു  പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവില്ലായിരുന്നെങ്കില്‍  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഉണ്ടാകില്ലായിരുന്നു.  ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഉണ്ടാകില്ലായിരുന്നു.  ഐ.ഐ.എം, എന്‍.ഐ.ടി അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി, ടെക്‌നിക്കല്‍ വിദ്യാഭ്യാസ സ്‌കൂളുകള്‍, ജാതി വിവേചന നിര്‍മാര്‍ജ്ജനം, എന്തിനു ഇത്തെ സ്ത്രീ ശാക്തീകരണ പദ്ധതി പോലും ആദ്യം സ്വപ്‌നം കണ്ടതും നടപ്പാക്കിയതും ആ റോസാപ്പൂ ചൂടിയ ഷെര്‍വാണിയിലെ വ്യക്തിത്വമാണ്, രാഷ്ട്രീയദാര്‍ശനികനാണ്.  സ്‌പെഷ്യല്‍ മാരേ്യജ് ആക്ടും .  ഇതില്‍ കൂടുതല്‍ എന്താണ്  ആധുനിക ഇന്ത്യ വിഭാവനം ചെയ്യുന്നു എന്ന് പറയുന്നവര്‍ക്ക് കൂട്ടിചേര്‍ക്കുവാന്‍ ഉളളത് ? ഈ പദ്ധതികളെ മുന്നോട്ടു കൊണ്ടു പോവുക എന്നതല്ലാതെ?

    വിദേശനയത്തിലും നെഹ്‌റൂവിയന്‍ നയമല്ലാതെ മറ്റൊന്നും ഇന്ത്യക്ക് അഭികാമ്യം അല്ല എന്നിപ്പോഴും നാം അറിയുന്നു.  അതേതു രാജ്യവുമായുളള നയതന്ത്രബന്ധവുമാകട്ടെ, നിലപാടുകളില്‍ അദ്ദേഹം നിഷ്‌ക്കര്‍ഷിച്ച  പസിഫിസം - സമചിത്തത തന്നെയാണ് ഇന്നും പരോക്ഷമായി പിന്നീട് മാറി മാറി വന്നവര്‍ക്ക് കൈത്തുണയായത്.  അല്ലെങ്കില്‍ എന്നേ ഇന്ത്യ മറ്റൊരു ഹിരോഷിമ ആയേനെ.  ചൈന-കൊറിയ ബന്ധങ്ങളിലും മദ്ധേ്യഷ്യന്‍ സംഘര്‍ഷങ്ങളിലും അവിടങ്ങളിലെ ഇന്ത്യന്‍ വംശജരെ സംരക്ഷിച്ചത് ചേരിചേരാനയമല്ലേ, ഒരളവുവരെ ? സക്രിയമായി ലോകരാഷ്ട്ര ബന്ധങ്ങളില്‍ മറ്റേതു നേതാവ് ഇത്ര സധൈര്യം, നയചാതുരിയോടെയും എന്നാല്‍ ഉറപ്പോടെയും ഇടപ്പെട്ടിട്ടുണ്ട്?

    അതേസമയം തന്നെ, രാജ്യരക്ഷ എന്നത് പണ്ഡിറ്റ്ജി പരമപ്രധാനമായി കണ്ടു. അതിനാലാണല്ലോ ആണവോര്‍ജ കമ്മീഷന്‍ 1948 -ല്‍ തന്നെ നിലവില്‍ വന്നത്.  ഹോമി  ജെ. ഭാഭയുടെ നേതൃത്വമല്ലേ ഇന്നും നമ്മുടെ ആണവായുധ പരീക്ഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ക്കുളള പ്രമാണം ? നെഹ്‌റുവിന്റെ പ്രസിദ്ധമായ വാക്കുകളില്‍ 'പ്രൊഫസ്സര്‍ ഭാഭ  ഭൗതികശാസ്ത്രം നോക്കുന്നു,  അന്താരാഷ്ട്ര ബന്ധങ്ങള്‍ എനിക്ക് വിട്ടു തരിക.'  പാക്കിസ്ഥാനോടുളള ആദ്യത്തെയും അവസാനത്തെയും ഇന്നും സാധുവായ താക്കീതാണ് അത്.  പണ്ഡിറ്റ്ജി ഭാഭയോട് പറഞ്ഞതായി രാജാ രാമണ്ണ ഉദ്ധരിച്ച ആവാക്യം - 'നമുക്ക് ശേഷി വേണം ആദ്യം തെളിയിക്കുക, പിന്നെ ഗാന്ധിജിയെയും അഹിംസയെയും ആണവായുധങ്ങളില്ലാത്ത ഒരു ലോകത്തെയും.

                                               '

    കാര്‍ഷികരംഗത്ത് ഇന്ന് നടക്കുന്ന പരിഷ്‌കാരങ്ങള്‍ക്ക് അന്നേ നെഹ്‌റു തുടക്കമിട്ടിരുന്നു.  ജമിന്ദര്‍മാരുടെ അതിശക്തമായ അന്നത്തെ സ്വാധീനത്തിലാണ് അദ്ദേഹം തോറ്റുപോയത്.  ഇന്നത്തെ കാര്‍ഷിക സര്‍വ്വകലാശാലകള്‍ മുതല്‍ ഭൂപരിഷ്‌കരണം വരെ, അദ്ദേഹത്തിന്റെ ബ്ലൂ പ്രിന്റില്‍ ഉളളതായിരുന്നു.

    സമ്മിശ്രസമ്പദ്ഘടന അന്നേ നെഹ്‌റു ഇന്ത്യക്ക് നിര്‍ദ്ദേശിച്ചു.  ഇന്നത്തെ ആഗോള സമ്പദ് വ്യവസ്ഥ അന്നു തന്നെ അദ്ദേഹം മുമ്പില്‍ കണ്ടിരുന്നു എന്നര്‍ത്ഥം.  നൂറ്റിരുപതോളം വര്‍ഷങ്ങള്‍ക്കുശേഷം ഇന്നും അത് പ്രസക്തമാകുന്നു.  എങ്കില്‍ അതിന്റെ സാരം മറ്റൊന്നല്ല.- ഇന്ത്യക്ക് വേണ്ടത് നെഹ്‌റുവിനെയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ കടം കൊണ്ടാല്‍, 'എത്ര വര്‍ഷം കഴിഞ്ഞുപോയി എന്നു നോക്കിയല്ല കാലനിര്‍ണ്ണയം ചെയ്യേണ്ടത്.  ഒരാള്‍ എന്ത് ചെയ്തു, എന്തെല്ലാം കണ്ടു, എന്തെല്ലാം സാധിച്ചു എന്നതിലൂടെയാണ്.'

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനു ഇന്നും ഇന്ത്യന്‍ ജനത ബാലറ്റ് നല്‍കും.  ഒരു തിരിച്ചു വരവ് നാളത്തെ സാങ്കേതികത  അനുവദിച്ചാല്‍..
   

 
 

Sports

നെഹ്റു യുവ കേന്ദ്ര ജില്ലാ കായികമേള സമാപിച്ചു

നെഹ്റു യുവ കേന്ദ്ര ജില്ലാ കായികമേള സമാപിച്ചു

പാലക്കാട് : നെഹ്റു യുവകേന്ദ്രയുടെ ജില്ലാ…
കൊടുമണ്ണില്‍ പുതിയ സ്റ്റേഡിയം വരുന്നു

കൊടുമണ്ണില്‍ പുതിയ സ്റ്റേഡിയം വരുന്നു

പത്തനംതിട്ട : കായിക പ്രേമികള്‍ക്ക് പ്രതീക്ഷയൊരുക്കി…