Saturday 19th of January 2019
പിന്നാക്കവിഭാഗങ്ങള്‍ക്ക് മികച്ച ജീവിതാവസ്ഥയുണ്ടാക്കിയതില്‍ നവോത്ഥാനത്തിന് പങ്ക്

പിന്നാക്കവിഭാഗങ്ങള്‍ക്ക് മികച്ച ജീവിതാവസ്ഥയുണ്ടാക്കിയതില്‍ നവോത്ഥാനത്തിന് പങ്ക്

* പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ നവീന വായ്പാ പദ്ധ...

readmore..

ലോകത്തിലെ ഏറ്റവും വലിയ ഐടി കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുക ലക്ഷ്യം

ലോകത്തിലെ ഏറ്റവും വലിയ ഐടി കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുക ലക്ഷ്യം

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഐടി ലക്ഷ്യസ്ഥാനമാക്കി കേരളത്തെ മാറ്റുക...

readmore..

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യം മെഡിക്കല്‍ കോളേജില്‍ ഒരുക്കും

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യം മെഡിക്കല്‍ കോളേജില്‍ ഒരുക്കും

എറണാകുളം : ഏതു സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയോടും കിടപിടി...

readmore..

കേരള ബാങ്ക്: നബാര്‍ഡ് മുന്നോട്ടുവച്ച അധിക വ്യവസ്ഥകളിലെ അപ്രായോഗികത ബോധ്യപെടുത്തും

കേരള ബാങ്ക്: നബാര്‍ഡ് മുന്നോട്ടുവച്ച അധിക വ്യവസ്ഥകളിലെ അപ്രായോഗികത ബോധ്യപെടുത്തും

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് 19 വ്യവസ...

readmore..

മേളം ഒരു സമയകലയാണ്


ഉത്സവകാലമെന്നാല്‍ മേളകാലം കൂടിയാണ്. പാണ്ടിയും പഞ്ചാരിയും തായമ്പകയും മുഴങ്ങാത്ത ഉത്സവകാലം ആലോചിക്കാനാവില്ല. ലോകത്തിലെ ഏറ്റവും വലിയ ശബ്ദകലയായ മേളം യഥാര്‍ത്ഥത്തില്‍ ഒരു സമയകലകൂടിയാണെന്നു ചൂണ്ടിക്കാട്ടുന്നു പ്രമുഖ കലാ നിരൂപകനായ എന്‍.പി. വിജയകൃഷ്ണന്‍.
 
 
ബ്ദം മുഴങ്ങാന്‍ പര്യാപ്തമാണ് കേരളത്തിന്റെ പ്രകൃതി. വൃശ്ചികം മുതല്‍ മേടം കൂടിയുളള മാസങ്ങള്‍ വ്യത്യസ്ത വാദ്യങ്ങളുടെ ശബ്ദങ്ങള്‍കൊണ്ട് മുഖരിതമായ ഉത്സവകാലമാണ്. പഞ്ചവാദ്യം, മേളം, തായമ്പക, കേളി എന്നീ കലാരൂപങ്ങള്‍ പ്രധാനമായും കൊമ്പുപറ്റും, കുഴല്‍പറ്റും അത്ര പ്രധാനമല്ലാതെയും ആസ്വദിക്കപ്പെടുന്ന വാദ്യരൂപങ്ങളാണ്. പഞ്ചവാദ്യവും മേളവും സംഘകലകളാണ്.  ഒരു മേളത്തിനു നൂറിലധികം കലാകാരന്മാര്‍ അണിനിരക്കുന്നു.   അമ്പതോളം കലാകാരന്മാര്‍ പഞ്ചവാദ്യത്തില്‍ പങ്കെടുക്കുന്നു. എങ്കിലും ഒരു വ്യക്തിക്ക് ഏറ്റവും സ്വാതന്ത്ര്യമുളള വാദ്യകല തായമ്പകയാണ്. ചെണ്ടയിലെ ഏറ്റവും വലിയ ആവിഷ്‌കാര കലകൂടിയാണ് തായമ്പക.
 
ശബ്ദം കൊണ്ടുള്ള ഗോപുരഘടനയാണ് തായമ്പകയുടേത്. വലംതലചെണ്ടകളുടെ ഘോഷമായ സന്ധ്യവേലയുടെ അവസാനത്തോടെ തായമ്പക ആരംഭിക്കുന്നു. തായം താളവും വക മനോധര്‍മവും ആകുന്നു. 
 
നേരുകോലിന്റെ സൗന്ദര്യം
 
ഒരു അടിസ്ഥാന താളത്തില്‍ നിന്നുകൊണ്ട് വ്യക്തി സൃഷ്ടിക്കുന്ന മനോധര്‍മങ്ങളും വാദനവിന്യാസങ്ങളുമാണ് തായമ്പക. തായമ്പക തുടങ്ങുമ്പോള്‍ ചെണ്ടയുടെ മധ്യത്തില്‍ കോലുകൊണ്ട് രണ്ട്  അടി അടിയ്ക്കുന്നതിനെ നേരുകോല്‍ എന്ന് പറയുന്നു. ഈ നേരുകോലില്‍ നിന്നറിയാം തായമ്പകഭാഷയുടെ സൗന്ദര്യം. കര്‍ണാടക സംഗീതക്കച്ചേരി കേള്‍ക്കുന്ന ഒരാള്‍ക്ക് അതേ നിലയില്‍ കൊട്ടുകച്ചേരിയായ തായമ്പകയും കേള്‍ക്കാം. ശബ്ദത്തിന്റെ കച്ചേരിയാണത്.
 
 
തായമ്പക നാലു ഘട്ടങ്ങളുണ്ട്. ഒന്നാം ഘട്ടത്തെ പതികാലം എന്നു പറയും. എട്ട് അക്ഷരക്കെട്ടുകള്‍ അടങ്ങിയ ആദിതാളത്തിലാണ് പതികാലം. കര്‍ണാടക സംഗീതത്തില്‍ ചതുരശ്രജാതിതൃപുടയ്ക്ക് സമാനമാണത്. ചെമ്പടതാളം എന്നും പറയാം. ഒരു സംഗീതകാരന്‍ കീര്‍ത്തനം ആലപിക്കുന്നതുപോലെ പതികാലത്തെ കേള്‍ക്കാം. തായമ്പകയില്‍കൊട്ടുന്ന ഒരു എണ്ണത്തെ കീര്‍ത്തനത്തില്‍ സംഗതികള്‍ പോലെ വിസ്തരിക്കാന്‍ തായമ്പകയില്‍ അവസരമുണ്ട്. രണ്ടാമത്തെ ഘട്ടത്തെ കൂറ് എന്നാണ് പറയുക. ചെമ്പടതാളം ചതുരശ്രഗതിയില്‍ ചിട്ടപ്പെടുത്തിയ പതികാലത്തോട് കൂറ് പുലര്‍ത്തുന്ന മറ്റു ഗതികളിലുളള ഘട്ടമാണിത്. ചമ്പടതാളം തിശ്രഗതിയിലാവുമ്പോള്‍ പഞ്ചാരിക്കൂറും ഖണ്ഡഗതിയിലാവുമ്പോള്‍ ചമ്പക്കൂറും മിശ്രഗതിയിലാവുമ്പോള്‍ അടന്തക്കൂറുമാകുന്നു.  ഇതില്‍ പഞ്ചാരിക്കൂറും ചമ്പക്കൂറും തായമ്പകയുടെ പതികാല ശരീരത്തോട് ചേര്‍ന്നു പോകുന്നു. അടന്തക്കൂര്‍ ഒരു മൗനത്തിന് ശേഷമാണ് ആരംഭിക്കുക.  ധാരാളം വിന്യാസ സാധ്യതകള്‍ ഉള്ളതാണ് മന്ദ ഗതിയിലുളള അടന്തക്കൂറ് കൊട്ടല്‍. കൂറ് കഴിഞ്ഞാല്‍ ഇടകാലം അല്ലെങ്കില്‍ മധ്യമകാലമായി. ഏകതാളത്തിലാണ് അവതരിപ്പിക്കുന്നത് എങ്കിലും ചെമ്പടതാളത്തെ അടിസ്ഥാനമാക്കിയാണ് വാദനം. അവസാനത്തേത് ഏറ്റവും ആവേശകരമായ ഭൂതകാലം. ഇതിനെ നേര്‍കോല്‍ ഇരികിട എന്നു പറയും. ചതുരശ്രഗതിയില്‍ വൃത്ത സ്തൂപികയുടെ മാതൃകയില്‍, തായമ്പക തുടങ്ങിയ വിളംബകാലത്തില്‍ അവസാനിക്കുന്ന ണ, ഡിം എന്ന രണ്ട് ശബ്ദങ്ങളാണ് ചെണ്ടക്കോല്‍ കൊണ്ട് കേള്‍പ്പിക്കുക.  കോലിന്റെ വക്കുകൊണ്ട് ചെണ്ടയുടെ വക്കില്‍ കൊട്ടുമ്പോള്‍ ണ യും വളഞ്ഞഭാഗം കൊണ്ട് ചെണ്ടയുടെ നടുവില്‍ കൊട്ടുമ്പോള്‍ ഢിം എന്നും ശബ്ദം വരും.   ഇടതുകൈ ശബ്ദവും ഇവിടെ പ്രധാനമാണ്.  ചെണ്ടയുടെ നടുവില്‍ ഇടതുകൈത്തലം അല്പം ചരിച്ച് കൊട്ടുന്നത് ചായ്പ്. വിരല്‍ കൂട്ടിപ്പിടിച്ച് ചെണ്ട വക്കില്‍ കൊട്ടുന്നത് തോംകാരം. വിരല്‍ വിടര്‍ത്തി വക്കില്‍ കൊട്ടുന്നത് തകാരം. അരമണിക്കൂര്‍ കൊട്ടാനുള്ള ഘടനയേ തായമ്പകയ്ക്കുള്ളൂ.  ദൈര്‍ഘ്യം മുഴുവന്‍ മനോധര്‍മത്തിലാണ്. ഓരോരുത്തരുടെയും തായമ്പക വ്യത്യസ്തമാകുന്നത് കൊട്ടുന്നവരുടെ ശബ്ദഭാഷാ ബോധത്തിന്റെയും സൗന്ദര്യ സങ്കല്പങ്ങളുടെയും ഉള്ളിലെ സംഗീത ബോധത്തിന്റെയും വ്യത്യസ്തതകൊണ്ടാണ്. ഒരു അരുവി പുഴയിലേക്ക് ഒലിച്ചിറങ്ങി പുഴ സമുദ്രത്തില്‍ ചെന്നു ചേരുന്നതുപോലുള്ള അവസ്ഥയാണ് തായമ്പകയുടേത് എന്നു പറയാം.  
 
പഞ്ചാരിയുടെ സിംഫണി
 
ലോകത്തിലെ ഏറ്റവും വലിയ ശബ്ദകലയാണ് മേളം. എത്രതാളങ്ങളുണ്ടോ അത്രയും മേളങ്ങളും ഉണ്ട്. പഞ്ചാരിമേളവും പാണ്ടിമേളവുമാണ് അധികം ആസ്വദിക്കപ്പെടുന്നത്. പഞ്ചാരിമേളത്തിലെ ഒന്നാം കാലത്തില്‍ 96 അക്ഷരകാലം വരുന്ന പതിഞ്ഞ താളവട്ടങ്ങള്‍. താളവട്ടം പൂര്‍ത്തിയാവുമ്പോള്‍ കലാശമുണ്ട്. ഒന്നാം കാലം ഏതാണ്ട് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമെടുക്കും. രണ്ടാം കാലത്തില്‍ വേഗം ഇരട്ടിയാവുമെങ്കിലും താളവട്ടം 48 ആയി മാറുന്നു. തുടര്‍ന്ന് 24,12,6 അക്ഷരകാലങ്ങളില്‍ ഗണിതശാസ്ത്രത്തിലെ സമഗുണിത പോഗ്രാം മാതൃകയില്‍ പഞ്ചാരിമേളം ശബ്ദത്തിന്റെ ഒരു പിരമിഡ് തീര്‍ക്കുന്നു. മേളം യഥാര്‍ത്ഥത്തില്‍ ആവര്‍ത്തനത്തിന്റെയും സമയ സംവിധാനത്തിന്റെയും കലയാണ്. ആരോഹണത്തിന്റെയും അവരോഹണത്തിന്റെയും സൗന്ദര്യമാണ് മേളത്തിലെ ആസ്വാദനം. 10,20,40,80 അക്ഷരകാലത്താല്‍ ചമ്പ, 14,28,56 കണക്കില്‍ അടന്ത, 8,16,32,64 കണക്കില്‍ ചെമ്പട ഇങ്ങനെയാണ് വ്യത്യസ്തമേളങ്ങളുടെ ഘടന. പാണ്ടിമേളത്തിന് കാലവ്യവസ്ഥയില്ല. 14 അക്ഷരകാലത്തില്‍ തുടങ്ങി ക്രമാനുഗതമായി അത് കൊട്ടിക്കയറുന്നു.  തൃപുടതാളത്തിന്റെ ഇരട്ടിയുടെ സൗന്ദര്യമാണത്. രൗദ്രപ്രധാനമാണ് പാണ്ടി മേളം.  ശബ്ദത്തിന്റെ വിസ്തൃതി കാരണം അത് ക്ഷേത്രത്തിനുപുറത്താണ് ആസ്വാദനക്ഷമമാകുക.
 
തിമില പ്രധാനവാദ്യമായി മദ്ദളവും ഇടയ്ക്കയും കൊമ്പും ഇലത്താളവും സമന്വയിക്കുന്ന പഞ്ചവാദ്യം വ്യത്യസ്തവാദ്യങ്ങളുടെ ഒറ്റയ്ക്കും കൂട്ടായുമുളള പ്രയോഗ സൗന്ദര്യത്തിന്റെ പേരില്‍ ഏറെ ആസ്വദിക്കപ്പെടുന്ന വാദ്യ കലയാണ്. തൃപുടയാണ് അടിസ്ഥാനതാളം. 896,448,224,112,56,28,14,7,3 1/2 അക്ഷര കാലക്രമത്തിലാണ് പഞ്ചവാദ്യം ആവിഷ്‌കരിക്കപ്പെടുന്നത്. പഞ്ചവാദ്യം തുടങ്ങുമ്പോഴുള്ള മൂന്നാമത്തെ ശംഖ് വിളിയുടെ മധ്യത്തില്‍ തിമില, മദ്ദളം, ഇടയ്ക്കവാദകര്‍ കാലമിട്ടു തുടങ്ങുന്നു. ഇടയ്ക്കക്കാരന്‍ കാലം നിരത്തുന്നു. ഓരോ കാലത്തിലും തിമിലക്കാരും മദ്ദളക്കാരും കൂട്ടിക്കൊട്ടുന്നു. അക്ഷരകാലക്രമക്കണക്ക് കുറഞ്ഞുവന്ന് നടഭേദം ചെയ്ത് ചതുരശ്ര ഗതിയിലേക്ക് മാറി ഏകതാളത്തില്‍ പഞ്ചവാദ്യം അവസാനിക്കുന്നു. അവസാനം തിമിലക്കാര്‍ മാത്രം വൃത്താകൃതിയില്‍ നിന്ന് കൊട്ടുന്നു. ഇതിനെ തിമിലവറവ് എന്നു പറയും. പഞ്ചവാദ്യത്തില്‍ എല്ലാ വാദ്യക്കാര്‍ക്കും ആവിഷ്‌കാരസമയമുണ്ടെങ്കിലും അതിന് പരിധിയുണ്ട്. തൃപുടവട്ടത്തില്‍ എല്ലാ വാദ്യങ്ങളും ഉള്‍പ്പെട്ട ജുഗല്‍ബന്ദി കേള്‍ക്കാം. തനിയാവര്‍ത്തനത്തിന്റെ സാധ്യതാസമയമാണിത്.
 
കേളിയിലെ ജുഗല്‍ബന്ദി
 
മേളത്തില്‍ ചെണ്ടയോട് ചേരുന്നകൊമ്പ് പഞ്ചവാദ്യത്തില്‍ തിമിലയോടും ചേരും. തിമിലയില്‍ കൊട്ടിയതാണ് കൊമ്പില്‍ ഊതുന്നത്.  മദ്ദള വാദനവേളയില്‍ കൊമ്പ് വിളിയ്ക്കാറില്ല.  മേളത്തില്‍ ചെണ്ടയോട് പൊരുത്തപ്പെടുന്ന കുറും കുഴലിന് പഞ്ചവാദ്യത്തില്‍ സ്ഥാനമില്ല. തിമിലയുമായി കൃത്യം യോജിക്കുന്ന മദ്ദളം ചെണ്ടയോടും ഇണങ്ങുന്നതാണ് കേളി.  ചെണ്ടയും മദ്ദളവും മുഖാമുഖം നിന്നുളള ജുഗല്‍ബന്ദിയാണ് കേളി. ചെമ്പടതാളത്തിന്റെ ഭംഗി കേളിയില്‍ കേള്‍ക്കാം. ചെണ്ടയുടെ പൗരുഷവും മദ്ദളത്തിന്റെ ലാസ്യതയും ചേര്‍ന്ന് ഒരു സ്ത്രീ പുരുഷ സംസാരഛായയാണ് കേളി നല്‍കുന്നത്. ചെണ്ടയുടെ ഒച്ചപ്പഴുതില്‍ മദ്ദളത്തിന്റെ നാദം കൊണ്ട് തോര്‍ച്ച അടയ്ക്കുന്നതാണ് കേളിയിലെ കല. കളിയരങ്ങിലും ചെണ്ടയും മദ്ദളവും ഇണവാദ്യങ്ങളായി പ്രവര്‍ത്തിക്കുന്നു. ആട്ടത്തിനും പാട്ടത്തിനും യോജിച്ച കൊട്ടലാണ് അവിടത്തെ വാദ്യങ്ങളുടെ കലാധര്‍മം. പ്രയുക്ത കല (Applied Art) എന്നുപറയാം. വേഷത്തിന്റെ കളരിയില്‍ ചെണ്ടക്കാര്‍ ആട്ടത്തിനു കൊട്ടിപ്പഠിക്കേണ്ടതുണ്ട്.
കേരളത്തിലെ വാദ്യകലകളെ കറിയില്‍ ഉപ്പ് എന്നപ്പോലെ രുചികരമാക്കുന്നതാണ് ലോഹവാദ്യമായ ഇലത്താളം .  ഇലത്താളത്തിന്റെ അകമ്പടിയില്ലാത്ത വാദ്യരൂപങ്ങള്‍ക്ക് കേള്‍വി സുഖമില്ല.
 
അരൂപിയായ ഭാഷയെ കേള്‍ക്കൂ...
 
നാം കേള്‍ക്കുന്ന വാദ്യകലകള്‍ക്കെല്ലാം കൃത്യമായ ഭാഷയുണ്ട്.  പഠിക്കുമ്പോള്‍ അത് ഉരുവിടാറുണ്ട്. ഇതിന് വായ്ത്താരി എന്നുപറയും. ക്രമേണ ഈ ഭാഷ കൊട്ടുകാരന്റെ മനസ്സില്‍പതിയും.  മനോധര്‍മങ്ങള്‍ ഇത് അടിസ്ഥാനമാക്കി ഒരു ഭാഷ  അയാള്‍ സൃഷ്ടിക്കും. ആ ഭാഷയുടെ ശബ്ദവിന്യാസമാണ് കൊട്ടുകാരന്‍ കേള്‍പ്പിക്കുന്നത്. ണകതരകാം, ധ് ര് ക് ട് ധ് ക് തരകാം, ണ ഗിണ്ണക്കാം, ണ ണണ ഢിം എന്നൊക്കെ വായ്ത്താരിശീലിച്ച് അതിനെ കൊട്ടുഭാഷയാക്കി മാറ്റുന്നു. കൈയിലൂടെയും കോലിലൂടെയും ഊര്‍ന്ന് ആ ഭാഷ ചെണ്ടയുടെ പ്രതലത്തിലൂടെ സാക്ഷാല്‍ക്കരിയ്ക്കപ്പെടുന്നു. ഓരോ വാദ്യത്തിന്റെയും കൊട്ടുഭാഷാ രീതി - വായ്ത്താരി - വ്യത്യസ്തമാണ്. വാദ്യത്തിന്റെ ഘടനയും കൊട്ടുന്ന സമ്പ്രദായത്തിനും അനുസരിച്ചാണ് ഈ മാറ്റം.  കൃത്യമായ താളഘടനയില്‍ നിന്നുകൊണ്ട് വ്യക്തമായ ഭാഷയിലാണ് വാദകര്‍ കൊട്ടുന്നത്.  കേള്‍വിക്കാര്‍ക്ക് അത് ശബ്ദം മാത്രം.  ആ ശബ്ദത്തിന്റെ സുഖം, അതുകൊണ്ട് സൃഷ്ടിക്കുന്ന വിന്യാസങ്ങള്‍, സാധകത്തിന്റെ സുഖം, കേട്ടിരിയ്ക്കാന്‍ തോന്നുന്ന ശബ്ദ നിയന്ത്രണം ഇതൊക്കെയാണ് വാദ്യകലകള്‍ക്കു മുന്നിലുള്ള ജനക്കൂട്ടത്തിന് ആധാരം.  ശബ്ദം കൊണ്ട് അരൂപമായ ഭാഷ സൃഷ്ടിക്കപ്പെടുകയാണ്. ഓരോരുത്തരും അതിനെ സ്വകീയമായി വായിക്കുന്നതുപ്പോലെ കേള്‍ക്കുന്നു. കൊട്ട് അക്ഷരമല്ല, ക്ഷരമാണ്. കൊട്ടുകാരുടെ ഉള്ളിലാണ് അക്ഷരങ്ങള്‍. അതിനെ കേള്‍വിപ്പെടുത്തലാണ് വാദ്യകലയുടെ സൗന്ദര്യം....
 

Sports

നെഹ്റു യുവ കേന്ദ്ര ജില്ലാ കായികമേള സമാപിച്ചു

നെഹ്റു യുവ കേന്ദ്ര ജില്ലാ കായികമേള സമാപിച്ചു

പാലക്കാട് : നെഹ്റു യുവകേന്ദ്രയുടെ ജില്ലാ…
കൊടുമണ്ണില്‍ പുതിയ സ്റ്റേഡിയം വരുന്നു

കൊടുമണ്ണില്‍ പുതിയ സ്റ്റേഡിയം വരുന്നു

പത്തനംതിട്ട : കായിക പ്രേമികള്‍ക്ക് പ്രതീക്ഷയൊരുക്കി…