Thursday 16th of August 2018
സഹായധനത്തില്‍നിന്നും ബാങ്കുകള്‍ കമ്മിഷന്‍ എടുക്കരുത്

സഹായധനത്തില്‍നിന്നും ബാങ്കുകള്‍ കമ്മിഷന്‍ എടുക്കരുത്

      തിരുവനന്തപുരം:  സംസ്ഥാന ചരിത്രത്തില്‍ ആ...

readmore..

നീലഗിരി ആനത്താരകളിലെ റിസോര്‍ട്ടുകള്‍ സീല്‍ ചെയ്തു

നീലഗിരി ആനത്താരകളിലെ റിസോര്‍ട്ടുകള്‍ സീല്‍ ചെയ്തു

വയനാട്: നീലഗിരിയില്‍ ആനത്താരകള്‍ കൈയേറി നിര്‍മ്മിച്ച 27 റ...

readmore..

 പമ്പയിലെ സ്ഥിതിഗതികള്‍ ജലവിഭവ വകുപ്പ് മന്ത്രി വിലയിരുത്തി

പമ്പയിലെ സ്ഥിതിഗതികള്‍ ജലവിഭവ വകുപ്പ് മന്ത്രി വിലയിരുത്തി

പത്തനംതിട്ട : പമ്പാ നദിയുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനക്കുകയും ന...

readmore..

ദുരിതാശ്വാസം: സാമ്പത്തിക പിന്തുണയ്ക്ക് 1077 ടോള്‍ ഫ്രീ നമ്പര്‍

ദുരിതാശ്വാസം: സാമ്പത്തിക പിന്തുണയ്ക്ക് 1077 ടോള്‍ ഫ്രീ നമ്പര്‍

തിരുവനന്തപുരം : കനത്ത മഴയില്‍ തകര്‍ന്ന വീടുകളും റോഡുകളും പുനര...

readmore..

കൃപയാ പാലയ ശൗരേ...... നെയ്യാറ്റിന്‍കര വാസുദേവന്റെ സംഗീത വഴികള്‍

 
 
ര്‍ണാടക സംഗീത രംഗത്ത് കേരളത്തിന്റെ സംഭാവനയായി കരുതാവുന്ന സംഗീതജ്ഞരുടെ പേരുകളില്‍ പ്രമുഖ സ്ഥാനമുണ്ട് നെയ്യാറ്റിന്‍കര വാസുദേവന്. ഗുരുകുല സമ്പ്രദായത്തില്‍നിന്ന് അക്കാദമികള്‍ വഴിയുള്ള പഠനങ്ങളിലേക്കും ഗവേഷണങ്ങള്‍ക്കും കര്‍ണാടകസംഗീതം വഴിമാറിയ കാലത്താണ് വാസുദേവന്റെ സംഗീതപഠനം ആരംഭിക്കുന്നത്.  ദിവസക്കൂലിക്ക് ജോലികള്‍ ചെയ്തിരുന്ന അച്ഛന്റെ മകനായിരുന്നെങ്കിലും വാസുദേവന്റെ ശ്രദ്ധയും സിദ്ധിയും മുഴുവന്‍ കര്‍ണാടക സംഗീതത്തിലായിരുന്നു.  അച്ഛന്റെ സംഗീത താല്‍പര്യം പുത്രനില്‍ ശാസ്ത്രീയ ബോധത്തോടെ ശോഭിക്കുകയായിരുന്നു.  ശ്രീ സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ പ്രിയപ്പെട്ട ശിഷ്യനാകുവാന്‍ വാസുദേവന് സാധിച്ചു.  തുടര്‍ന്ന് ചെന്നെയില്‍ പോയി രാമനാട് കൃഷ്ണനില്‍ നിന്ന് സംഗീതത്തില്‍  ഉപരിപഠനവും നടത്തി.
 
 
        കേരളീയരായ സംഗീതകാരന്‍മാരില്‍ ചെമ്പൈ വൈദ്യനാഥ ഭാഗവരില്‍ നിന്ന് തുടങ്ങിയാല്‍ എം.ഡി.രാമനാഥനും പാലക്കാട് കെ.വി. നാരായണസ്വാമിയും കഴിഞ്ഞാല്‍ പിന്നെ നെയ്യാറ്റിന്‍കര വാസുദേവന്‍ എന്നാണ് നമ്മള്‍ വിലയിരുത്തേണ്ടത്. സമകാലികനായ ഏതൊരു സംഗീതജ്ഞനോടും സമം നില്‍ക്കാവുന്ന പ്രതിഭാ വിലാസവും സംഗീതത്തിലെ സൃഷ്ടിബോധവും വാസുദേവനില്‍ ഒരുപോലെ മേളിച്ചിരുന്നു. ശാസ്ത്രീയ സംഗീതത്തിലെ പാരമ്പര്യാധിഷ്ഠിതമായ എല്ലാ ആസ്വാദനാനുഭവങ്ങളും ഉള്‍ക്കൊണ്ട സംഗീതമായിരുന്നു അദ്ദേഹത്തിന്റേത്.  കലയുടെ സൗന്ദര്യാത്മകമായ സൃഷ്ടി വൈഭവത്തിലാണ് വാസുദേവന്റ കച്ചേരികള്‍ എന്നും ശോഭിച്ചിട്ടുള്ളത്.
 
 ആസ്വാദകരെ ആവേശഭരിതമാക്കുന്ന തരത്തില്‍ പുറംമോടികളില്‍പ്പെട്ടുലഞ്ഞ സംഗീതമായിരുന്നില്ല അദ്ദേഹത്തിന്റേത്.  അതുപോലെ സ്വരപ്രസ്താരത്തിലും കൃതികളുടെ അര്‍ത്ഥ വ്യത്യാസങ്ങള്‍ ധ്വനിക്കുന്ന വിധത്തിലുള്ള ആലാപനമികവിലും വാസുദേവന്‍ മുന്നിട്ടു നിന്നു. 
             ഒരിക്കലും സംയമനം കൈവിടാത്ത പക്വമായ ആലാപന ശൈലിയായിരുന്നു നെയ്യാറ്റിന്‍കര വാസുദേവന് ഉണ്ടായിരുന്നത്.  സംഗീതലോകത്ത് ഇതുപോലെ രണ്ടുപേരെ നമുക്കു കണ്ടെത്താവുന്നത് ഡോ.എസ്.രാമനാഥനും കെ.വി. നാരായണസ്വാമിയുമായിരുന്നു.  രാമനാഥനേയും നാരായണസ്വാമിയേയും നമുക്ക് നെയ്യാറ്റിന്‍കരയില്‍ കേള്‍ക്കാം.  രാമനാഥന്റെ സംഗീത സംയമനവും നാരായണസ്വാമിയുടെ സൗന്ദര്യാത്മകസിദ്ധിയുമാണ് വാസുദേവനില്‍ മേളിച്ചത്. രാഗാലാപനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന അസാമാന്യമായ ഭാവനശേഷിയാണ് വാസുദേവന്റെ കച്ചേരികള്‍ക്ക് മാറ്റ് കൂട്ടിയിരുന്നത്. ഒരു തൂവല്‍ സ്പര്‍ശം പോലെ അദ്ദേഹത്തിന്റെ രാഗാലാപനം ആസ്വാദകഹൃദയങ്ങളെ ഒരു കാലഘട്ടം മുഴുവന്‍ തഴുകിയിട്ടുണ്ട്.  തന്നോടൊപ്പം കേരളത്തിലുണ്ടായിരുന്ന സംഗീത പ്രമുഖര്‍ ചെന്നൈയിലെത്തി കലാരംഗത്ത് ശോഭിച്ചപ്പോഴും വാസുദേവന്‍ നമ്മെ വിട്ടുപോയില്ല.  1965-95 കാലഘട്ടത്തില്‍ തന്റെ കലായൗവനത്തെ അദ്ദേഹം ഇവിടത്തെ ആസ്വാദകര്‍ക്കുവേണ്ടി ഹോമിച്ചു. പകരമായി നമ്മള്‍ ആവുന്നത്ര പുരസ്‌കാരങ്ങളും ബഹുമതികളും നല്‍കി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.  കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരവും ഫെല്ലോഷിപ്പും, തുളസീവനം അവാര്‍ഡ്, കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ്, പത്മശ്രീ, സ്വാതി പുരസ്‌കാരം എന്നിവയെല്ലാം ആ സംഗീതകാരന് ലഭിച്ചിട്ടുണ്ട്.
 
കല്യാണി, തോടി, കാപി,  ഭൈരവി, സൗരാഷ്ട്ര, കാന‍ഡ, ആരഭി, ജോണ്‍പുരി, ബിഹാഗ്, സിന്ധുഭൈരവി, ജഗന്‍മോഹിനി, അഠാണ, ഹിന്ദോളം, നാട്ടക്കുറിഞ്ചി, ആനന്ദഭൈരവി തുടങ്ങിയ രാഗങ്ങള്‍ അനുപമമായ ഭാവനാമേന്മയോടെയാണ് നെയ്യാറ്റിന്‍കര വാസുദേവന്‍ ആലപിച്ചിരുന്നത്. ആലാപനത്തിലെ മൃദുഭാവം, രാഗഭാവങ്ങളെ സൂക്ഷ്മതലത്തില്‍പ്പോലും സംവേദനം ചെയ്യുവാന്‍ അദ്ദേഹത്തിന് സഹായകമായി. കച്ചേരികളില്‍ അനാവശ്യമോ അസാന്ദര്‍ഭികമോ  ആയ യാതൊരു കസര്‍ത്തുകളും അദ്ദേഹം പ്രകടിപ്പിച്ചില്ല.
 
 
ഒരു കേരളീയനും സര്‍വ്വോപരി മലയാളിയുമായ സംഗീതജ്ഞന്‍ എന്ന നിലയില്‍  സ്വാതിതിരുനാള്‍ കൃതികള്‍ ധാരാളം പാടി പ്രചരിപ്പിക്കുന്നതില്‍ നെയ്യാറ്റിന്‍കര വാസുദേവന്‍ നിസ്തുലമായ പങ്ക് നിര്‍വഹിച്ചിട്ടുണ്ട്. മാമവസദാവരദേ(നാട്ടക്കുറിഞ്ചി), കൃപയാപാലയ ശൗരേ(ചാരുകേശി), സാരസാക്ഷ പരിപാലയ(പന്തുവരാളി),  ഗോപാലക പാഹിമാം അനിശം(രേവഗുപ്തി),  മാമവസദാജനനി(കാനഡ), പങ്കജലോചന(കല്യാണി), പത്മനാഭ(ഹിന്ദോളം), സാരമൈനാ(ബിഹാഗ്)തുടങ്ങിയ സ്വാതികൃതികളുടെ പ്രചാരണത്തിന് നെയ്യാറ്റിന്‍കര വാസുദേവന്‍ വഹിച്ച പങ്ക് വിലപ്പെട്ടതാണ്.
 
 
          ഏണിപ്പടികള്‍,  സ്വാതിതിരുനാള്‍,  ചിത്രം മുതലായ സിനിമകളിലും നെയ്യാറ്റിന്‍കര വാസുദേവന്‍ ചില ശാസ്ത്രീയ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.  തന്റെ   ആലാപന സാന്നിധ്യം ഒരു സിനിമയില്‍ വേണ്ടതുണ്ടെന്ന് തോന്നിയാല്‍ മാത്രമാണ് അദ്ദേഹം ആ സിനിമക്കുവേണ്ടി പാടിയിരുന്നത്.  
 
 

വിനോദം

  •  ചാണകമുണക്കാന്‍ മെഷീന്‍: നൂതന പദ്ധതിയുമായി വാത്തിക്കുടി പഞ്ചായത്ത്

    ചാണകമുണക്കാന്‍ മെഷീന്‍: നൂതന പദ്ധതിയുമായി വാത്തിക്കുടി പഞ്ചായത്ത്

  • ചിത്രാപൗര്‍ണ്ണമിയില്‍ ദര്‍ശന സായൂജ്യം നേടി ആയിരങ്ങള്‍

    ചിത്രാപൗര്‍ണ്ണമിയില്‍ ദര്‍ശന സായൂജ്യം നേടി ആയിരങ്ങള്‍

  • വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് അഞ്ചുരുളി

    വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് അഞ്ചുരുളി