Saturday 15th of December 2018
വനിതാ മതില്‍ ചരിത്ര സംഭവമാകും; സ്ത്രീ ശക്തി അലയടിക്കും

വനിതാ മതില്‍ ചരിത്ര സംഭവമാകും; സ്ത്രീ ശക്തി അലയടിക്കും

പത്തനംതിട്ട: കേരളത്തിന്റെ സാമൂഹിക പരിഷ്‌കരണവും, നവോഥാന മൂല്യങ്ങള...

readmore..

വനിതാ മതില്‍ ജനുവരി ഒന്നിന്

വനിതാ മതില്‍ ജനുവരി ഒന്നിന്

readmore..

ബാരിയര്‍ ഫ്രീ പദ്ധതി പ്രകാരം സൗകര്യങ്ങള്‍: ആദ്യ ഭിന്നശേഷി സൗഹൃദ ബീച്ച് ആലപ്പുഴയില്‍

ബാരിയര്‍ ഫ്രീ പദ്ധതി പ്രകാരം സൗകര്യങ്ങള്‍: ആദ്യ ഭിന്നശേഷി സൗഹൃദ ബീച്ച് ആലപ്പുഴയില്‍

  ആലപ്പുഴ: കേരളത്തില്‍ സര്‍ക്കാരിന്റെ ബാരിയര്‍ ഫ്രീ...

readmore..

 ജോലിക്കിടയില്‍ ഇരിക്കാന്‍ അവകാശമായി

ജോലിക്കിടയില്‍ ഇരിക്കാന്‍ അവകാശമായി

2018ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമഭേദഗതി ബില്ലിന് അംഗീകാരം ത...

readmore..

പ്രാര്‍ത്ഥനയാകുന്ന ഓര്‍മ

 

 
വര്‍ഷങ്ങള്‍ക്ക് മുമ്പ് തീസ് ഹസാരി മാര്‍ഗില്‍ (ഗാന്ധിസ്മൃതി) പോയ ദിവസം. മഞ്ഞുകാലമായിരുന്നു. രാംധുന്‍ ആലാപനത്തിന്റെ നേര്‍ത്ത അലകള്‍ അവിടെ നിറഞ്ഞു നിന്നിരുന്നു. കുറച്ചു പേരേ അപ്പോള്‍ അവിടെ ഉണ്ടായിരുന്നുള്ളു. പാദരക്ഷകള്‍ ഊരി വച്ച് കാലടി ശബ്ദം പോലും ഉണ്ടാക്കാതെ പതുക്കെ ആളുകള്‍ വരികയും ചുറ്റി നടന്ന് കാണുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രാര്‍ത്ഥനാ നിര്‍ഭരമായ ആ അന്തരീക്ഷത്തില്‍ സ്വയം സമര്‍പ്പിച്ച് ചെലവിട്ട ഏതാനും മിനിട്ടുകളെ പറ്റി ആലോചിച്ചപ്പോള്‍ എന്നില്‍ നിറഞ്ഞത് മീരാ ബെന്നിന്റെ ഒരു ഓര്‍മ്മയാണ്. "ചെറിയ ഒരു വാതിലിലൂടെ നടന്ന് രണ്ടുപടികള്‍ കടന്ന് വരാന്തയിലൂടെ വളരെ ചെറിയ ഒരു മുറിയില്‍ കയറി ചെന്നു. വെള്ളത്തുണി കൊണ്ട് മൂടിയ ഒരു പീഠത്തില്‍ നിന്ന് ചെറിയൊരു മനുഷ്യന്‍ എഴുന്നേറ്റ് എന്റെ നേര്‍ക്ക് നടന്നു വരികയാണെന്ന് അപ്പോള്‍ ഞാനറിഞ്ഞു. അതു ബാപ്പുവാണെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ ആദരവും ആഹ്ലാദവും കാരണം സ്വര്‍ഗത്തില്‍ നിന്നുമെത്തിയ ഒരു വെളിച്ചത്തെ മാത്രമാണ് അപ്പോള്‍ ഞാന്‍ കണ്ടതും അനുഭവിച്ചതും. ബാപ്പുവിന്റെ പാദങ്ങളില്‍ ഞാന്‍ വീണു. എന്നെ ഉയര്‍ത്തിയെടുത്ത് നെഞ്ചോടമര്‍ത്തി അദ്ദേഹം പറഞ്ഞു: നീ എന്റെ മകളാണ്. അതു തന്നെയായിരുന്നു അന്നു മുതല്‍."
ഡല്‍ഹിയിലെ ബിര്‍ളാ മന്ദിരത്തില്‍ താമസിക്കുമ്പോഴായിരുന്നു ഗാന്ധിജിയുടെ എഴുപത്തെട്ടാമത്തെ (1947 ഒക്ടോബര്‍ രണ്ട്) ജന്മദിനം. ചര്‍ക്കയുടെ ജന്മദിനമായി വേണം ആ ദിവസം ആചരിക്കേണ്ടതെന്ന് പറഞ്ഞ് ഗാന്ധിജിയും അനുയായികളും അന്ന് ഉപവസിക്കുകയുണ്ടായി. ഗാന്ധിജിയുടെ ഊന്നു വടികളിലൊരാളായ മനു ബെന്‍ ആ ദിവസം ഓര്‍മ്മിച്ചതിങ്ങനെയായിരുന്നു............ "രാവിലെ എട്ടരമണിയോടെ ഉഴിച്ചിലും സ്നാനവും  പൂര്‍ത്തിയാക്കിവന്ന ബാപ്പുവിനെ സ്വീകരിക്കാനായി "ഓം" എന്നും "ഹേ റാം" എന്നും പൂക്കള്‍ കൊണ്ടുള്ള രൂപങ്ങള്‍ മീരാ ബെന്‍ നിര്‍മ്മിച്ചിരുന്നു. അതോടൊപ്പം ഒരു കുരിശും. കസേരയില്‍ ഉപവിഷ്ടനായ അദ്ദേഹത്തെ ഖാദി നൂല്‍ കൊണ്ടുള്ള ഹാരമണിയിച്ച് ഞങ്ങള്‍ വണങ്ങി. തുടര്‍ന്ന് സന്ദര്‍ശകരുടെ പ്രവാഹമായിരുന്നു.............." 
അറുപത്തെട്ടില്‍ പരം കൊല്ലങ്ങള്‍ പിന്നിടുന്നു, 
അവസാനത്തെ ആ ജന്മദിനം പവസിച്ച് ആചരിച്ചിട്ട്..... കാലം ഒഴുകിക്കൊണ്ടേയിരിക്കുന്നു.
 
 
 
 
 
 
 
 
 
 
വീണ്ടും ഒരു ജന്മദിനം ആഗതമാകുമ്പോള്‍"ഉപവസിച്ച്" ആ ദിവസത്തെ അനുസ്മരിക്കുന്നതിന്റെ  കാവ്യനീതിയെപ്പറ്റിയാണ് ഞാനാലോചിക്കുന്നത്.
 
 
 
കലാകൗമുദി, സമകാലിക മലയാളം വാരികകളുടെ പത്രാധിപരായിരുന്നു ലേഖകന്‍. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

Sports

ട്രിവാന്‍ഡ്രം മാരത്തോണിന് ആവേശകരമായ സമാപനം

ട്രിവാന്‍ഡ്രം മാരത്തോണിന് ആവേശകരമായ സമാപനം

തിരുവനന്തപുരം : കേരള പുനര്‍നിര്‍മാണത്തിന് ധനസമാഹരണത്തിനായി…
രാജ്യാന്തര മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് പഞ്ചാരക്കൊല്ലിയില്‍

രാജ്യാന്തര മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് പഞ്ചാരക്കൊല്ലിയില്‍

വയനാട്: അന്താരാഷ്ട്ര താരങ്ങളുടെ സാന്നിധ്യം കൊണ്ട്…