Wednesday 17th of October 2018
 സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി

തിരുവനന്തപുരം: തൊഴിലിടങ്ങളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ നേരി...

readmore..

കേരള പുനര്‍നിര്‍മാണത്തിനുള്ള ക്രൗഡ് ഫണ്ടിംഗ് പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി

കേരള പുനര്‍നിര്‍മാണത്തിനുള്ള ക്രൗഡ് ഫണ്ടിംഗ് പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി

  rebuild.kerala.gov.inല്‍ നാടിനായി കൈകോര്‍ക്കാം  ...

readmore..

 കര്‍ഷകരുടെ പേരിലുള്ള വായ്പകള്‍ക്ക് മോറട്ടോറിയം

കര്‍ഷകരുടെ പേരിലുള്ള വായ്പകള്‍ക്ക് മോറട്ടോറിയം

തിരുവനന്തപുരം : കര്‍ഷകര്‍ വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന...

readmore..

നാടിനു പ്രയോജനമുള്ള പദ്ധതികള്‍ മുടങ്ങാന്‍ അനുവദിക്കില്ല

നാടിനു പ്രയോജനമുള്ള പദ്ധതികള്‍ മുടങ്ങാന്‍ അനുവദിക്കില്ല

*പാലായിവളവ് റഗുലേറ്റര്‍ കം ബ്രിഡ്ജ്  നിര്‍മാണോദ്ഘാടനം മു...

readmore..

സരോദില്‍ ഒരു സംഗീതനദിയൊഴുകുന്നു

 
കേരള സര്‍ക്കാര്‍  സ്വാതി സംഗീത പുരസ്‌കാരം നല്‍കി (2015)ആദരിച്ച വിശ്രുത സരോദ് വാദകന്‍ ഉസ്താദ് അംജദ് അലിഖാന്റെ ജീവിതം സംഗീതത്തിനായി മാത്രം സമര്‍പ്പിക്കപ്പെട്ടതാണ്.
 
♦ സജി ശ്രീവത്സം
 
തന്റെ സംഗീതത്തെ മതേതരത്വത്തിന്റെ സംഗീതമെന്ന് വിശേഷിപ്പിക്കാറുണ്ട് ഉസ്താദ് അംജദ് അലിഖാന്‍. അംഗോപാംഗം സംഗീതംനിറഞ്ഞ മഹാജ്ഞാനി. നമ്മള്‍ തരിച്ചറിയും മുമ്പേ അദ്ദേഹത്തെ ലോകം തിരിച്ചറിഞ്ഞു. 1963ല്‍, 23 വയസ്സുള്ളപ്പോള്‍ അമേരിക്കയില്‍ സരോദ് വായിച്ച അദ്ദേഹം ഇന്ത്യന്‍ സംഗീതത്തിന്റെ വളര്‍ച്ചയില്‍ ഒരു പുത്തന്‍ ഏട് എഴുതിച്ചേര്‍ക്കുകയായിരിന്നു.
 
അദ്ദേഹത്തിന്റെ പിതാവും ഗുരുവും വഴികാട്ടിയുമായിരുന്ന ഉസ്താദ് ഹാഫിസലി ഖാന്‍ ആയിരുന്നു അന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സരോദ് വാദകന്‍. അദ്ദേഹത്തിന്റെ പാരമ്പര്യം അഞ്ച് തലമുറകള്‍ക്ക് മുന്നിലേക്ക് സഞ്ചരിക്കുന്നു. അതായത് സംഗീതം അതിന്റെ മഹാധമനിയില്‍ നിന്ന് അനേകായിരം സിരാപടലങ്ങളിലൂടെ പടര്‍ന്നൊഴുകിയ അഞ്ച് നൂറ്റാണ്ടുകള്‍. സംഗീതേതിഹാസം താന്‍സെനില്‍ നിന്ന് സംഗീതം അഭ്യസിച്ചതാണ് അംജദ് അലിഖാന്റെ പ്രപിതാമഹര്‍. അങ്ങനെ അദ്ദേഹവും ആ ഗുരുപരമ്പരയിലൂടെ താന്‍സെന്റെ സംഗീതത്തിന്റെ തുടര്‍ച്ചയാകുന്നു. ആറാം വയസ്സില്‍ കച്ചേരി അവതരിപ്പിക്കാന്‍ പ്രാപ്തനാക്കുന്നവണ്ണം മകനെ പഠിപ്പിച്ചെടുത്ത ഗുരുവായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. എന്നാല്‍ അദ്ദേഹത്തിന്റെ സംഗീതം രാജ്യത്തിനപ്പുറമുള്ള ലോകം കേട്ടില്ല. അദ്ദേഹം കടല്‍യാത്ര ഭയപ്പെട്ടു. എന്നാല്‍ ആ സംഗീതം ലോകത്തിനുമുന്നില്‍ കേള്‍പ്പിച്ച മകനെപ്പറ്റി പിതാവ് പറഞ്ഞത്; 'എന്റെ മക്കളില്‍ ഇളയവനായ അംജദ് ദൈവകൃപകൊണ്ട് നല്ല പാട്ടുകാരനായി, അവന്‍ ഇന്ത്യയിലും പുറത്തും അറിയപ്പെട്ടു' എന്ന ലളിതമായ വാക്കുളിലൂടെയാണ്. 
 
 
'ബംഗാഷ്' എന്നറിയപ്പെട്ട സംഗീത പാരമ്പര്യ കുടുംബത്തിന്റെ വേരുകള്‍ അങ്ങ് കാബൂളില്‍ വരെയത്തെും. അദ്ദേഹത്തിന്റെ പ്രപിതാമഹന്‍മാര്‍ ബംഗേഷ് എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യം അവര്‍ റബാബ് എന്ന ഉപകരണം വായിച്ചിരുന്നവരാണ്. ഹാഫിസലി ഖാന്‍ ആണ് സരോദിനെ ഇങ്ങനെ ജനകീയമാക്കിയത്. പിന്നീട് കുടുംബം അലിഖാന്‍മാരായി. അംജദിന്റെ മക്കളായ അമാനും അയാനും അലിഖാന്‍മാരായി അറിയപ്പെടുമ്പോള്‍ അംജദ് അലിഖാന്റെ ഭാര്യ അവരെ ബംഗേഷ് എന്ന് വിളിക്കാനാനിഷ്ടപ്പെട്ടത്. 
 
എല്ലാ മതവും പൂക്കളുടെ വ്യത്യസ്തമായ മണങ്ങളാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. എല്ലാ മതത്തിന്റെ സംഗീതത്തിലും അടിസ്ഥാനമായി ഉള്ളത് 'സരിഗമപധനി' എന്നീ സ്വരങ്ങളാണെന്നതുപോലെയാണ് തനിക്ക് മതങ്ങളെന്നാണ് ഗരുരുജി പറയുന്നത്. ആസ്സാമിയും തെക്കേ ഇന്ത്യയുടെ നൃത്തകലയായ ഭരതനാട്യം നര്‍ത്തകിയുമായ സുബ്ബലക്ഷ്മി ബറുവയെയാണ് ഖാന്‍ വിവാഹം ചെയ്തത്. ഹിന്ദുസ്ഥാന്റെ ചരിത്രത്തില്‍ മുഗളന്‍മാര്‍ ആസ്സാമില്‍ ചെന്നത്തെിയിട്ടില്ലാത്തതിനാല്‍ ബംഗേഷ് ആയ താന്‍ അങ്ങോട്ട് ചെന്നു എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വിവാഹശേഷം ഖാന്‍റ ജീവിതത്തെ പിന്നില്‍ നിന്ന് നിയന്ത്രിക്കുകയായരുന്നു സുബ്ബലക്ഷ്മി, സ്വന്തം നൃത്തം ഉപേക്ഷിച്ച്. 
 
സംഗീതമല്ലാതെ മറ്റൊന്നും ചിന്തിക്കാറില്ല, പ്രവര്‍ത്തിലക്കാറില്ല അംജത് അലി. അദ്ദേഹത്തിന് അതല്ലാതിരിക്കാനും കഴിയില്ല. സംഗീതത്തിന്റെ വളര്‍ത്തുമണ്ണായ ഗ്വാളിയറിലെ കൊട്ടാരം പോലുള്ള വീട്ടില്‍ അദ്ദേഹം ജനിച്ചത് മുതല്‍ കേള്‍ക്കുന്നത് സംഗീതം മാത്രമായിരുന്നു. പിതാവിന് ക്ഷമയുണ്ടായിരുന്നില്ല, മകനെ പഠിപ്പിക്കുമ്പോള്‍. എന്നും വഴക്കുപറഞ്ഞു. പിതാവിനെ കെട്ടിപ്പിടിക്കണമെന്നാഗ്രഹിച്ചിണ്ടെങ്കിലും ഭയംകാരണം അതു ചെയ്തിട്ടില്ല, എന്നാല്‍ പിതാവായ അംജത് അങ്ങനെയല്ല, കുട്ടികള്‍ക്ക് സുഹൃത്തായ ഗുരുവാണ്. ഇന്ന് ലോകത്തെ മഹത്തായ വേദികളില്‍ അദ്ദേഹത്തിന് ഇരുവശത്തായുണ്ട് മക്കള്‍ രണ്ടുപേരും. 
 
എന്നും ഗുരുകുല സമ്പ്രദായത്തില്‍ മാത്രം വിശ്വസിക്കുന്ന ഖാന്‍സാഹിബ് കാലത്തിന്റെ മാറ്റത്തെ ഉള്‍ക്കൊള്ളുന്നുമുണ്ട്. സംഗീതത്തില്‍ പോപ്പുലര്‍ സംഗീതമെന്നോ, ക്ലാസിക്കലെന്നോ ഉള്ള വേര്‍തിരിവുകളെ അദ്ദേഹം വിലകല്‍പ്പിക്കാറില്ല. കാലത്തിന്റെ മാറ്റം സംഗീതത്തിലുണ്ടെന്ന് വിശ്വസിക്കുമ്പോഴും താന്‍ 100 കൊല്ലം മുമ്പ് ജനിച്ചാല്‍ മതിയായിരുന്നു എന്ന് ആഗ്രഹിക്കുന്നു അദ്ദേഹം, കാരണം ഇന്നത്തെക്കാള്‍ മഹത്തായ സംഗീതം പാടാമായിരുന്നു. ഇത്ര ആത്മര്‍ത്ഥതയാണ് അദ്ദേഹത്തിന് സംഗീതത്തോട്.
 
സരോദില്‍ ഏതുതരം സംഗീതവും വഴങ്ങും. അതിന്റെ ലയത്തില്‍ നാം അറിയാതെ ഒരു മഹാപാരമ്പര്യത്തിന്റെ വിശ്രുത സ്പര്‍ശമറിയും. അതാണ് ലോകം അദ്ദേഹത്തെ അത്ഭുതത്തോടെ കണ്ടത്. ലോകരാഷ്ട്രങ്ങളിലെ ഒരു മഹത്തായ വേദിയുമില്ല, ഉസ്താദ് അംജദ് അലിഖാന്റെ സരോദ് കേള്‍ക്കാത്തതായി. ഈ മഹാപ്രതിഭക്ക് രാഗം സൃഷ്ടിക്കുക എന്നതുപോലും ഒരു വലിയ കാര്യമല്ല. ദര്‍ബാരി ഉള്‍പ്പെടെയുള്ള രാഗങ്ങള്‍ സൃഷ്ടിച്ച താന്‍സെന്റെ പാരമ്പര്യം അങ്ങനെ സാര്‍ഥകമാകുന്നു. ഇന്ദിരാ ഗാന്ധിയോടുള്ള ആദരവിന്റെ പേരില്‍ അദ്ദേഹം പ്രിയദര്‍ശിനി എന്നൊരു രാഗം തന്നെ സൃഷ്ടിച്ചു. തന്നെയമല്ല അവരുടെ പിതാവും നമ്മുടെ ചാച്ചാജിയുമായ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മശതാബ്ദി ലണ്ടനില്‍ കൊണ്ടാടിയപ്പോള്‍ അവിടെ വായിക്കാനായി അദ്ദേഹം 'ജവഹര്‍ മഞ്ജരി' എന്നൊരു രാഗംതന്നെ സൃഷ്ടിച്ചു. 
 
1970ല്‍ യുനെസ്‌കോ അദ്ദേഹത്തിന് അവാര്‍ഡ് നല്‍കി. 1997ല്‍ വേള്‍ഡ് ഇക്കണോമിക് ഫോറം അവാര്‍ഡ്, 97ല്‍ തന്നെ ഇംഗ്ലണ്ടിലെ യോക് യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ് നല്‍കി. അത് ഡെല്‍ഹി യൂനിവേഴ്‌സിറ്റി നല്‍കിയത് പിറ്റേ വര്‍ഷം മാത്രം. നമ്മള്‍ പത്മവിഭൂഷണ്‍ നല്‍കുന്നത് 2001ല്‍ മാത്രം. ലോകത്തെ ഏതാണ്ടെല്ലാ മഹത്തായ ബഹുമതികളും അദ്ദേഹത്തെ തേടി വന്നു. അദ്ദേഹം ഒരിക്കലും മറ്റൊരാളുടെ വളര്‍ച്ചയില്‍ അസൂയാലുവായില്ല. അദ്ദേഹം സംഗീതം മാത്രം ചിന്തിച്ചു, ഉപാസിച്ചു.
 

Sports

ജിന്‍സണ്‍ ജോണ്‍സണും വി. നീനയ്ക്കും ജി. വി. രാജ അവാര്‍ഡ്

ജിന്‍സണ്‍ ജോണ്‍സണും വി. നീനയ്ക്കും ജി. വി. രാജ അവാര്‍ഡ്

എസ്. മുരളീധരന് ഒളിമ്പ്യന്‍ സുരേഷ്ബാബു ലൈഫ്‌ടൈം…

വിനോദം

 • ചാണകമുണക്കാന്‍ മെഷീന്‍: നൂതന പദ്ധതിയുമായി വാത്തിക്കുടി പഞ്ചായത്ത്

  ചാണകമുണക്കാന്‍ മെഷീന്‍: നൂതന പദ്ധതിയുമായി വാത്തിക്കുടി പഞ്ചായത്ത്

 • ചിത്രാപൗര്‍ണ്ണമിയില്‍ ദര്‍ശന സായൂജ്യം നേടി ആയിരങ്ങള്‍

  ചിത്രാപൗര്‍ണ്ണമിയില്‍ ദര്‍ശന സായൂജ്യം നേടി ആയിരങ്ങള്‍

 • വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് അഞ്ചുരുളി

  വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് അഞ്ചുരുളി