Thursday 16th of August 2018
സഹായധനത്തില്‍നിന്നും ബാങ്കുകള്‍ കമ്മിഷന്‍ എടുക്കരുത്

സഹായധനത്തില്‍നിന്നും ബാങ്കുകള്‍ കമ്മിഷന്‍ എടുക്കരുത്

      തിരുവനന്തപുരം:  സംസ്ഥാന ചരിത്രത്തില്‍ ആ...

readmore..

നീലഗിരി ആനത്താരകളിലെ റിസോര്‍ട്ടുകള്‍ സീല്‍ ചെയ്തു

നീലഗിരി ആനത്താരകളിലെ റിസോര്‍ട്ടുകള്‍ സീല്‍ ചെയ്തു

വയനാട്: നീലഗിരിയില്‍ ആനത്താരകള്‍ കൈയേറി നിര്‍മ്മിച്ച 27 റ...

readmore..

 പമ്പയിലെ സ്ഥിതിഗതികള്‍ ജലവിഭവ വകുപ്പ് മന്ത്രി വിലയിരുത്തി

പമ്പയിലെ സ്ഥിതിഗതികള്‍ ജലവിഭവ വകുപ്പ് മന്ത്രി വിലയിരുത്തി

പത്തനംതിട്ട : പമ്പാ നദിയുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനക്കുകയും ന...

readmore..

ദുരിതാശ്വാസം: സാമ്പത്തിക പിന്തുണയ്ക്ക് 1077 ടോള്‍ ഫ്രീ നമ്പര്‍

ദുരിതാശ്വാസം: സാമ്പത്തിക പിന്തുണയ്ക്ക് 1077 ടോള്‍ ഫ്രീ നമ്പര്‍

തിരുവനന്തപുരം : കനത്ത മഴയില്‍ തകര്‍ന്ന വീടുകളും റോഡുകളും പുനര...

readmore..

യോഗാത്മക കവിത

പ്രൊഫ. എം. കെ. സാനു
 
പ്രാര്‍ഥനയായി നാം ചൊല്ലുന്ന ദൈവദശകം കവിതയെന്ന നിലയിലും ശ്രദ്ധാര്‍ഹമാണ്. അതിലെ ഭാഷ പൊതുവില്‍ ലളിതവും അനലംകൃതവുമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. സാധാരണക്കാര്‍ക്ക് പരിചിതമല്ലാത്ത പദങ്ങള്‍ ചുരുക്കം. എങ്കിലും കവിതയിലെ ഭാവസാന്ദ്രത ആസ്വാദനക്ഷമമാക്കുന്നതിന് ആവര്‍ത്തിച്ചുളള വായന ആവശ്യമാണ്. ആവര്‍ത്തിച്ചു വായിച്ചാലും അതു പൂര്‍ണമായുള്‍ക്കൊളളാന്‍ സാധാരണ മനസ്സുകള്‍ക്കു  സാധിക്കുമെന്നു തോന്നുന്നില്ല. എങ്കിലും അതീന്ദ്രിയമായ ഒരന്തരീക്ഷത്തിലേക്ക് ആ മനസ്സുകള്‍ ഉയരുമെന്ന കാര്യം തീര്‍ച്ചയാണ്. കവിതയുടെ ഭാവമേഖല അലൗകിക സ്വഭാവമാര്‍ന്നതാണെന്നതാണ് അതിനു കാരണം. ലൗകികമായ ആസക്തിയുടെ ബന്ധനത്തിലകപ്പെട്ടു കഴിയുന്ന മനസ്സുകളാണല്ലോ നമ്മുടേത്. അലൗകിക മേഖലയുമായി ബന്ധം സ്ഥാപിക്കാന്‍ അല്പം ശിക്ഷണം ആവശ്യമാണ്. പേര് സൂചിപ്പിക്കുന്നതുപോലെ കവിതയുടെ പ്രമേയം ഈശ്വരപ്രാര്‍ഥനയാകുന്നു. കവിതയുടെ ഭാവമേഖല അലൗകിക സ്വഭാവമാര്‍ന്നതാണെന്നതാണ് അതിനു കാരണം. 
 
അണ്ഡകടാഹങ്ങളടങ്ങുന്ന പ്രപഞ്ചം, സര്‍വചരാചരങ്ങളുമടങ്ങുന്ന ലോകം ഇവയ്‌ക്കെല്ലാം , പരമകാരണമായതു ദൈവമാകുന്നു. ദൈവം നിര്‍വചനങ്ങളിലൊതുങ്ങുകയില്ല. വിവരണങ്ങളിലുമൊതുങ്ങുകയില്ല. ദേശകാലങ്ങള്‍ക്കതീതമായ  ചൈതന്യം ഇന്ദ്രിയവേദ്യമല്ലതാനും. സര്‍വസംഗപരിത്യാഗത്തിന്റെ വീഥിയിലുടെ സഞ്ചരിച്ച് അത്മസമര്‍പ്പണം സമ്പൂര്‍ണമാക്കുന്നവര്‍ ദൈവാനുഭവത്താല്‍  അനുഗ്രഹീ തരായിത്തീരുന്നുവെന്നു മാത്രം. അവരത്രെ ദൈവജ്ഞര്‍, അവരെ മഹര്‍ഷിമാര്‍, ഋഷികള്‍ എന്നും മറ്റും നാം വിളിച്ചു പോരുന്നു. ആ ഗണത്തിലാണ് ഗുരുദേവന്റെ  സ്ഥാനം. ദൈവാനുഭവത്തിന്റെ അനുഗ്രഹം സിദ്ധിച്ചു കഴിഞ്ഞവര്‍ക്കുപോലും ആ അനുഭവമെന്തെന്നോ, ദൈവം  എന്തെന്നോ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധിക്കുകയില്ല. അതെന്താണെന്ന് എനിക്കറിയാം. പക്ഷെ അതെന്താണെന്നു വിവരിക്കാന്‍ എനിക്കറിഞ്ഞുകൂട.
 
ദൈവദശകത്തിലെ പ്രമേയത്തിന്റെ സ്വഭാവമെന്തെന്ന് സൂചിപ്പിക്കാനാണ് മുകളിലെ ഖണ്ഡിക കുറിച്ചത്. ആവര്‍ത്തിച്ചുളള വായനയും ധ്യാനശീലവും സമ്മേളിപ്പിച്ചുകൊണ്ടു മാത്രമേ പ്രമേയത്തിന്റെ അലൗകിക സ്വഭാവവുമായി ഇണങ്ങുന്ന അവസ്ഥയിലേക്ക് അനുവാചകര്‍ക്ക് ഉയരാന്‍  സാധിക്കുകയുളളു. അതിനു സഹായകമായ രീതിയിലാണ് ഗുരുദേവനിലെ കവി ഈ കവിതയുടെ ശില്‍പത്തിനു രൂപം നല്‍കിയിരിക്കുന്നത്. 
 
മഹര്‍ഷിമാര്‍ കവിപ്രതിഭയാലനുഗ്രഹീ തരാകണമെന്നില്ല. കവികളല്ലെങ്കിലും അവര്‍ ജീവന്മുക്തരായി ലോകക്ഷേമം കൈവരിക്കുന്ന പുണ്യകര്‍മങ്ങളില്‍ മുഴുകി ദൈവഹിതം സാക്ഷാത്കരിക്കുന്നു.
 
എന്നാല്‍, ശ്രീനാരായണഗുരുദേവന്‍ കവിത്വസിദ്ധിയാലനുഗ്രഹീതനായ അപൂര്‍വ മഹര്‍ഷിയായിരുന്നു. അതുകൊണ്ടാണ് തന്റെ  അന്തരംഗത്തിലെ സൂക്ഷ്മാനുഭൂതികള്‍ ഹൃദയാവര്‍ജകമാം വിധം ആവിഷ്‌കരിക്കുന്നതില്‍ അദ്ദേഹം വിജയം വരിച്ചത്. ഹൃദയസ്പര്‍ശിയും വികാരജനകവുമായ അനേകം കവിതകള്‍ അദ്ദേഹത്തില്‍  നിന്നും മലയാളത്തിനു ലഭിച്ചിട്ടുണ്ട് (സംസ്‌കൃതത്തിനും). അതീന്ദ്രിയമെന്നു പറയാവുന്ന ഭാവ വിശേഷങ്ങള്‍ക്ക് ഇന്ദ്രിയ സ്പര്‍ശിയായ രീതിയിലാണ് അദ്ദേഹം രൂപം നല്‍കിയിരിക്കുന്നത്. അവയില്‍ സഹൃദയര്‍ക്ക് ഒരപൂര്‍വ  ശോഭ അനുഭവപ്പെടുന്നു. ഹൃദയങ്ങളെ ഭാവതരളമാക്കാന്‍ കെല്‍പ്പുളള ഇന്ദ്രജാല ശക്തി അവയില്‍ നിലീനമായിരിക്കുന്നു. ശിവശതകം, ജനനീനവരത്‌നമഞ്ജരി മുതലായ കവിതകള്‍ ഉദാഹരണം. ഇവയില്‍ നിന്നു വ്യത്യസ്തമാണ് ദൈവദശകം.
 
എങ്ങനെ വ്യത്യസ്തം? ദൈവാനുഭൂതിയുടെ നിസ്സംഗമായ ആവിഷ്‌കരണമെന്ന നിലയില്‍ വ്യത്യസ്തമെന്നര്‍ഥം.
 തിരകളില്ലാത്ത സമുദ്രത്തോട് ദൈവദശകം എന്ന കവിതയെ ഉപമിക്കാം. അളക്കാനാകാത്ത ആഴമാണ് ഈ കവിതയെ സമാവര്‍ജകമാക്കുന്നത്. മനനം ചെയ്യുന്ന മനസ്സുകള്‍ക്ക് മാത്രമേ ആ ആഴത്തിനു ചലനമുണ്ടെന്ന് അനുഭവിക്കാനാവുകയുളളൂ.
 
ശ്രീനാരായണഗുരുവിന്റെ ദൈവദശകം ശതാബ്ദി വേളയോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് പ്രസിദ്ധീകരിച്ച 'ദിവ്യാനുഭൂതിയുടെ കാവ്യസൗന്ദര്യം' എന്ന പുസ്തകത്തില്‍ നിന്ന്
 
 

വിനോദം

  •  ചാണകമുണക്കാന്‍ മെഷീന്‍: നൂതന പദ്ധതിയുമായി വാത്തിക്കുടി പഞ്ചായത്ത്

    ചാണകമുണക്കാന്‍ മെഷീന്‍: നൂതന പദ്ധതിയുമായി വാത്തിക്കുടി പഞ്ചായത്ത്

  • ചിത്രാപൗര്‍ണ്ണമിയില്‍ ദര്‍ശന സായൂജ്യം നേടി ആയിരങ്ങള്‍

    ചിത്രാപൗര്‍ണ്ണമിയില്‍ ദര്‍ശന സായൂജ്യം നേടി ആയിരങ്ങള്‍

  • വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് അഞ്ചുരുളി

    വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് അഞ്ചുരുളി