Thursday 21st of November 2019

ഓട്ടന്‍തുള്ളലില്‍ വോട്ടാവേശം പകര്‍ന്ന് സ്വീപ് സംഘം

Category: Alappuzha Published: Thursday, 17 October 2019
 
 
ആലപ്പുഴ: വോട്ടവകാശത്തിന്റെ പ്രാധാന്യം ഓട്ടന്‍തുള്ളലിലൂടെ അവതരിപ്പിച്ചുകൊണ്ട് വ്യത്യസ്തമായ ബോധവത്കരണ പരിപാടിയുമായി സ്വീപ്പ്. പെരുമ്പളം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മുന്നിലാണ് സ്വീപ്പിന്റെ ഓട്ടന്‍തുള്ളല്‍ അവതരണം അരങ്ങേറിയത്. 
 
എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥനായ ജയരാജാണ് തുള്ളല്‍ പാട്ടിന്റെ വരികളിലൂടെ സമമദിദായകര്‍ക്കായുള്ള ബോധവത്കരണ പരിപാടി അവതരിപ്പിച്ചത്. ജനാധിപത്യ സംവിധാനത്തില്‍ സമ്മദിദാനാവകാശത്തിന്റെ പ്രധാന്യം വിവരിച്ചുകൊണ്ടുള്ള തുള്ളല്‍ പാട്ടിന്റെ ഈരടികള്‍ സദസ്സ് ഏറെ രസകരമായാണ് ആസ്വദിച്ചത്. സ്വീപ്പ് നോഡല്‍ ഓഫീസര്‍ ഷറഫ് പി. ഹംസ, സ്വീപ്പ് ടീം അംഗങ്ങളായ സജിത്ത്, പ്രദീപ്, ജിനു, രതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.