Thursday 21st of November 2019

വോട്ടാവേശം ഉണര്‍ത്തി ചകിരിപിരി മത്സരം

Category: Alappuzha Published: Wednesday, 16 October 2019
 
 
ആലപ്പുഴ: വോട്ടാവേശം ജനങ്ങളിലെത്തിക്കാന്‍ സ്വീപ്പിന്റെ നേതൃത്വത്തില്‍ പൂച്ചാക്കലില്‍ വനിതകള്‍ക്കായി നടത്തിയ ചകിരിപിരി മത്സരം പ്രദേശവാസികള്‍ക്കിടയില്‍ വ്യത്യസ്ത അനുഭവമായി. അരൂര്‍ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നത് ലക്ഷ്യമിട്ടാണ് സ്വീപ് സംഘം 'ചകിരിപ്പായയിലെ വോട്ടുവര്‍ത്തമാനം' എന്ന പേരില്‍ മത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും സമ്മാനം നല്‍കി. സ്വീപ്പ് നോഡല്‍ ഓഫീസര്‍ ഷറഫ് പി. ഹംസ മത്സരം ഉദ്ഘാടനം ചെയ്തു.