Thursday 21st of November 2019

കരുത്തുറ്റ ജനാധിപത്യത്തിന് കന്നിവോട്ട്

Category: Alappuzha Published: Tuesday, 15 October 2019
 
 
ആലപ്പുഴ: അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കന്നിവോട്ടര്‍മാരുടെ വോട്ട് ഉറപ്പാക്കാന്‍ സ്വീപ് സംഘം മണ്ഡലത്തിലെ കലാലയങ്ങള്‍ കേന്ദ്രീകരിച്ച് 'കാമ്പസ് വോട്ട്' എന്ന പരിപാടി നടത്തി. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്വീപ് നോഡല്‍ ഓഫീസര്‍ ഷറഫ് ഹംസ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുള്ള തിരഞ്ഞെടുപ്പ് പ്രശ്‌നോത്തരി, സെല്‍ഫി പ്രചരണം, പ്രതിജ്ഞ എന്നിവയും ഇതിനോടനുബന്ധിച്ച് നടന്നു.
 
സമ്മതിദായക ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ഇന്ന് (15.10.19 ) വൈകിട്ട് 3ന് പൂച്ചാക്കല്‍ ശ്രീകണ്‌ഠേശ്വരം സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി 'സഹപാഠിയ്ക്ക് ഒരു കത്ത്', വൈകീട്ട്് പൂച്ചാക്കല്‍ ജംഗ്ഷനില്‍ വനിതകള്‍ക്കായി 'ചകിരിപിരി മത്സരം' എന്നിവയും നടക്കും. ജില്ല കളക്ടര്‍ ഡോ.അദീല അബ്ദുള്ള മത്സരം ഉദ്ഘാടനം ചെയ്യും.