Thursday 21st of November 2019

ഉപതിരഞ്ഞെടുപ്പ് പരമാവധി ഹരിത ചട്ടം പാലിച്ചാകണം

Category: Alappuzha Published: Monday, 14 October 2019


അരൂര്‍: അരൂര്‍ ഉപതിരഞ്ഞെടുപ്പ്  പരമാവധി ഹരിതചട്ടം പാലിച്ചു കൊണ്ടാകണമെന്ന് ജില്ല കളക്ടര്‍ ഡോ. അദീല അബ്ദുള്ള സ്ഥാനാര്‍ഥികളോടും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളോടും അഭ്യര്‍ത്ഥിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ഫ്‌ലെക്‌സ് ബോര്‍ഡുകള്‍, പ്ലാസ്റ്റിക്ക് തോരണങ്ങള്‍, ഫ്‌ലക്‌സ് ബാനറുകള്‍, കട്ടൗട്ടുകള്‍ തുടങ്ങിയവ ഒഴിവാക്കി പകരം തുണി, പേപ്പറുകള്‍, ചുവരെഴുത്തുകള്‍ എന്നിവയാണ് പ്രചാരണത്തിന് ഉപയോഗിക്കേണ്ടത്. പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുമ്പോള്‍ ഡിസ്‌പോസിബിള്‍ പ്ലേറ്റ്, ഗ്ലാസ് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി സ്റ്റീല്‍, സെറാമിക്ക് ഗ്ലാസ്, പ്ലേറ്റ് എന്നിവ ഉപയോഗിക്കാം. ഇത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ കത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കിയിട്ടുണ്ട്.