Saturday 24th of August 2019

പ്രൈമറി വിദ്യാലയങ്ങളും ഹൈടെക്കിലേക്ക്

Category: Alappuzha Published: Saturday, 20 July 2019
 
 
ആലപ്പുഴ: സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ പ്രൈമറി വിഭാഗം സ്‌കൂളുകളും ഹൈടെക്കാവുന്നു. ജില്ലയിലെ 8 മുതല്‍ 12 വരെയുള്ള 2736 ക്ലാസ്സ് മുറികള്‍ ഇതിനോടക0 ഹൈടെക്കാക്കിയിരുന്നു. ഈ അക്കാദമിക് വര്‍ഷം ജൂലായ് അവസാനത്തോടെ ജില്ലയിലെ 534 പ്രൈമറി സ്‌കൂളുകളില്‍ ഒന്നാം ഘട്ടം ഹൈടെക്ക് ക്ലാസ്സ് മുറികള്‍ സജ്ജമാകും. 
 
ആലപ്പുഴ, അമ്പലപ്പുഴ, ഉപജില്ലകളില്‍ ഹൈടെക്ക് ലാബ് നവീകരണ0 പൂര്‍ത്തിയായി. ബജറ്റില്‍ സര്‍ക്കാര്‍-എയിഡഡ് പ്രൈമറി സ്‌കൂളുകളില്‍ ഹൈടെക്ക് ലാബ് സജ്ജീകരണ0 കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ലാബിനുളള പശ്ചാത്തല സൗകര്യവും, കുട്ടികളുടെ എണ്ണവും പരിഗണിച്ച് ഐടി അറ്റ് സ്‌കൂള്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ക്ക് മുന്‍ഗണന ക്രമത്തില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു തുടങ്ങി. 
 
ഇതോടെ 534 പ്രൈമറി സ്‌കൂളുകള്‍ ഈ മാസത്തോടെ സാങ്കേതിക സൗഹൃദമായി മാറു0. ലാപ്ടോപ്പ്, മള്‍ട്ടിമീഡിയ, പ്രെജക്ടര്‍, യുഎസ്ബി, സ്പീക്കര്‍, മള്‍ട്ടി ഫ0ഗ്ഷന്‍ പ്രിന്റര്‍, 42 ഇഞ്ച് എല്‍. ഇഡി ടിവി, തുടങ്ങിയ ഉപകരണങ്ങളാണ് എല്‍.പി, യൂ.പി. വിഭാഗം ലാബുകള്‍ക്ക് ലഭിക്കുക. പുതിയ സാങ്കേതിക വിദ്യ സ്വയത്തമാക്കാനുളള പരിശീലനം മുഴുവന്‍ പ്രൈമറി വിഭാഗം അധ്യാപകര്‍ക്കും അവിധിക്കാലത്ത് ലഭ്യമാക്കിയിരുന്നു. 
 
കൂടാതെ പാഠഭാഗങ്ങളുടെ വിനിമയത്തിനു സഹായകരമായ ഡിജിറ്റല്‍ വിഭവങ്ങള്‍ക്കും ആസൂത്രണങ്ങള്‍ക്കുമുള്ള സമഗ്രപോര്‍ട്ടല്‍ പ്രൈമറി സ്‌കൂളുകള്‍ക്ക് ലഭ്യമാക്കും. തുടര്‍ന്ന് ഐറ്റി അറ്റ് സ്‌കൂളിന്റെ സഹായത്തോടെ ആവശ്യമെങ്കില്‍ അധ്യാപകര്‍ക്കായി തുടര്‍ പരിശീലനങ്ങള്‍ സംഘടിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ.കെ.പ്രസന്നനും, കൈറ്റ് കോ-ഓര്‍ഡിനേറ്റര്‍ എ. ഒ. രാജേഷും പറഞ്ഞു.