Saturday 24th of August 2019

നിര്‍മ്മാണ കരാറുകാര്‍ക്കായി പ്രത്യേക പരിശീലന അക്കാദമി തുടങ്ങും

Category: Alappuzha Published: Saturday, 20 July 2019
 
 
ഹരിപ്പാട്: സംസ്ഥാനത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി കരാറുകാര്‍ക്കായി പ്രത്യേക പരിശീലന അക്കാദമി തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ഹരിപ്പാട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച കീരിക്കാട്-കനകക്കുന്ന് റോഡിന്റെ ഉദ്ഘാടനം നര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
 
സംസ്ഥാനത്തെ റോഡുകളെല്ലാം ഉന്നത നിലവാരത്തിലാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇതിന് കൂടുതല്‍ സഹായകരമാവുന്ന രീതിയില്‍ നിര്‍മ്മാണ കരാറുകാര്‍ ലോകോത്തര നിലവാരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഏറെ പഠിക്കാനുണ്ട്്. ഇതിനായാണ് കോണ്‍ട്രാക്ടേഴ്‌സ് അക്കാദമി തുടങ്ങുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
 
2017-18 ലെ സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 4.84 കോടി രൂപ വിനിയോഗിച്ചാണ് കീരിക്കാട്-കനകക്കുന്ന് റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. രമേശ് ചെന്നത്തല എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മുതുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ദാസന്‍, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ആനന്ദന്‍, ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥന്‍,മുന്‍ എം.എല്‍.എ അഡ്വ:ബി.ബാബുപ്രസാദ്,ജില്ലാ പഞ്ചായത്തംഗം ബബിതാ ജയന്‍,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.സുജിത്ത്, ബി.വേണുപ്രസാദ്, ഉദ്യോഗസ്ഥരായ ബി.വിനു,അംബിക എന്നിവര്‍ സംസാരിച്ചു.