Saturday 24th of August 2019

കുട്ടനാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു

Category: Alappuzha Published: Friday, 19 July 2019
 
 
ആലപ്പുഴ : സബ് കലക്ടര്‍ വി ആര്‍ കൃഷ്ണ തേജയുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന 'ഐ ആം ഫോര്‍ ആലപ്പി' പദ്ധതിയില്‍ കുട്ടനാടന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടുമൊരു കൈത്താങ്ങ്. കുട്ടനാട്ടിലെ വിവിധ സ്‌കൂളുകളിലെ നിര്‍ദ്ധനരും പിന്നാക്കക്കാരുമായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഒന്നാം ഘട്ടമായി അമ്പത് സൈക്കിളുകള്‍ വിതരണം ചെയ്തു. 
 
ആലപ്പുഴ ഫിനിഷിങ് പോയിന്റില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടര്‍  ജീവന്‍ ബാബു വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഐ ആം ഫോര്‍ ആലപ്പി സ്‌കോളര്‍ഷിപ്പ് വിതരണവും ഡയറക്ടര്‍ നിര്‍വ്വഹിച്ചു. സബ് കളക്ടര്‍ .വി.ആര്‍.കൃഷ്ണതേജ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ധന്യാ ആര്‍ കുമാര്‍, കുട്ടനാട് ഡി.ഇ.ഒ, ആലപ്പുഴ ഡി.ഇ.ഒ., ചേര്‍ത്തല ഡി.ഇ.ഒ, എ.ഇ.ഒമാര്‍ എന്നിവര്‍ പങ്കെടുത്തു.