Thursday 23rd of May 2019

തിരഞ്ഞെടുപ്പ് കണക്ക്: ഒന്നാംഘട്ട പരിശോധന പൂര്‍ത്തിയായി

Category: Alappuzha Published: Tuesday, 16 April 2019
 
 
 
 
ആലപ്പുഴ: ആലപ്പുഴ, മാവേലിക്കര ലോക്സഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് വരവ് - ചെലവ് കണക്കിന്റെ ഒന്നാംഘട്ട പരിശോധന ആലപ്പുഴ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ചെലവ് നിരീക്ഷകരായ സന്തോഷ് കുമാര്‍ (ആലപ്പുഴ) അനൂപ് വിശ്വാസ്  (മാവേലിക്കര) എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. മൂന്നു തവണയാണ് ചെലവ് പരിശോധിക്കുക. ചെലവു പരിശോധനയുടെ രണ്ടാം ഘട്ടം ഈമാസം 17നും മൂന്നാം ഘട്ടം 22നും കളക്ട്രേറ്റില്‍ നടത്തും. 
 
ആദ്യഘട്ട പരിശോധനയിലെ എല്ലാ സ്ഥാനാര്‍ഥികളുടെയും അക്കൗണ്ട് രജിസ്റ്റര്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തുവരികയാണ്.  ഫലപ്രഖ്യാപനം കഴിഞ്ഞ് 30 ദിവസത്തിനകം വരവ് ചെലവ് കണക്ക് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കണം. 10,000 രൂപയ്ക്കു മുകളിലുള്ള എല്ലാ ധനഇടപാടുകളും ചെക്ക്, ഡി.ഡി, ട്രാന്‍സ്ഫര്‍ വഴിയാകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 
ചെലവ് രജിസ്റ്റര്‍, അനുബന്ധ രേഖകള്‍, ബില്ലുകളും വൗച്ചറുകളും, സ്ഥാനാര്‍ഥി ഒപ്പിട്ട സത്യവാങ്മൂലം, സാക്ഷ്യപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് പട്ടിക, വരണാധികാരി നല്‍കിയ നോട്ടീസ്, അതിനുള്ള മറുപടി എന്നിവയാണ്. നിരീക്ഷകരുടെ പരിശോധനയ്ക്ക് വരുമ്പോള്‍ ഹാജരാക്കേണ്ടത്. പരിശോധനയില്‍  നോഡല്‍ ഓഫീസര്‍ രജികുമാര്‍, ഉപ ചെലവ് നിരീക്ഷരായ എന്‍.വിജയകുമാര്‍ (ആലപ്പുഴ), രഞ്ചീവ് (മാവേലിക്കര) എന്നിവരും പങ്കെടുത്തു.