Monday 22nd of April 2019

നോട്ടുകാര്യത്തിനിടയില്‍ അല്‍പം വോട്ടു കാര്യം

Category: Alappuzha Published: Thursday, 11 April 2019
 
ആലപ്പുഴ: നൂറില്‍ നൂറ് ആലപ്പുഴ എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വോട്ടര്‍ ബോധവല്‍ക്കരണ പരിപാടി (സ്വീപ്) ജനങ്ങളെ ആകര്‍ഷിച്ച് മുന്നോട്ടു പോകുന്നു. ഓരോ മേഖലയിലും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളുമായാണ് സംഘം വോട്ടിങ് യന്ത്രവും വി.വി.പാറ്റ് മെഷീനും ജനങ്ങളെ പരിചയപ്പെടുത്തുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലുള്ളവരേയും യന്ത്രങ്ങള്‍ പരിചയപ്പെടുത്തുന്നതിനൊപ്പം മുഴുവന്‍ വോട്ടര്‍മാരേയും പോളിങ് ബൂത്തിലെത്തിക്കുകയെന്നതാണ് സ്വീപ്പിന്റെ മുഖ്യലക്ഷ്യം.            
 
ഹരിപ്പാട് സ്വീപ്പ് സംഘം അവശത അനുഭവിക്കുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും യന്ത്രങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിയത്. നിരവധി വോട്ടര്‍മാര്‍ പരിപാടി വീക്ഷിക്കൂകയും പങ്കാളികളാകുകയും ചെയ്തു. 'ഞങ്ങളെയും തേടിയെത്തിയതിന് നിങ്ങളോടു ഞങ്ങള്‍ക്ക് നന്ദിയുണ്ട്'-  രോഗികളില്‍ ഒരാളായ വാസുദേവന്‍ പറഞ്ഞു
 
ചേര്‍ത്തല നിയോജക മണ്ഡലം സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബാങ്കുകള്‍ കേന്ദ്രീകരിച്ചു 'നോട്ടു കാര്യത്തിനിടയില്‍ അല്പം വോട്ടു കാര്യം' എന്ന പരിപാടി സംഘടിപ്പിച്ചു.  സ്റേറററ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചേര്‍ത്തല ശാഖയില്‍ നടന്ന പരിപാടിയില്‍ മുഴുവന്‍ ഉപഭോക്ത്താക്കള്‍ക്കും ഇ.വി.എം - വി.വി.പാറ്റ് പ്രവര്‍ത്തനം വീശദീകരിച്ചു. ചെങ്ങന്നൂര്‍ റയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് ഇന്നലെ യന്ത്രങ്ങള്‍ പരിചയപ്പെടുത്തിയതിനൊപ്പം നൂറില്‍ നൂറിന്റെ പ്രാധാന്യവും വിവരിച്ചു. കുട്ടനാട് മണ്ഡലത്തില്‍ ഹരിത തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണവും യന്ത്രങ്ങളുടെ പരിചയപ്പെടുത്തലുമാണ് ഇന്നലെ നടന്നത്. 
 
കായങ്കുളം മണ്ഡലത്തില്‍ കൃഷ്ണപുരം പഞ്ചായത്തിലെത്തിയ വോട്ടുവണ്ടി ജീവനക്കാരെ കൂടാതെ എ.ഡി.എസ്., സി.ഡി.എസ്. അംഗങ്ങള്‍ വിവിധാവശ്യങ്ങള്‍ക്കായി പഞ്ചായത്തിലെത്തിയവര്‍ക്കായും യന്ത്രങ്ങള്‍ പരിചയപ്പെടുത്തി. ഹരിപ്പാട് സംഘം ഇന്നലെ താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചായിരുന്നു ബോധവല്‍ക്കരണം. ഹരിപ്പാട് നഗരസഭയില്‍ ഹരിതകര്‍മ സേന അംഗങ്ങള്‍ക്കു പരിശീലനവും നല്‍കി. പെണ്ണോട്ട് നല്ലോട്ട് മുന്നോട്ട് പരിപാടി ഇന്നലെ തണ്ണീര്‍മുക്കം പഞ്ചായത്തിലാണ് സംഘടിപ്പിച്ചത്.