Monday 22nd of July 2019

50,000 ന് മുകളില്‍ തുക കൈവശം വയ്ക്കുന്നവര്‍ രേഖകള്‍ കൈയ്യില്‍ കരുതണം

Category: Alappuzha Published: Saturday, 23 March 2019
ആലപ്പുഴ: പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ എതെങ്കിലും തരത്തിലുള്ള പെരുമാറ്റച്ചട്ടലംഘനം കര്‍ശനമായി നേരിടുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. 50,000 രൂപയില്‍ അധികം കൈയില്‍ കൊണ്ടുനടക്കുന്നപക്ഷം പണത്തിന്റെ ഉറവിടം, ആവശ്യം, അടക്കമുള്ള വിവരങ്ങള്‍ സാധൂകരിക്കാനാവശ്യമായ രേഖകള്‍കൂടി കൈയില്‍ കരുതേണ്ടതാണ്. പെരുമാറ്റച്ചട്ടലംഘനങ്ങളോ നിയമ വിരുദ്ധ നടപടികളോ ഉണ്ടാകുന്നത് തടയാന്‍ ഫ് ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വ്വയിലന്‍സ് ടീം, ആദായനികുതി പരിശോധന സ്‌ക്വാഡ് എന്നിവരെ ജില്ലയിലുടനീളം വിന്യസിച്ചിട്ടുണ്ട്. അനധികൃത പണത്തിന്റെ ഒഴുക്ക് തടയാനായി ഈ സംഘങ്ങള്‍ വാഹനപരിശോധനയടക്കമുള്ളവ നടത്തുമ്പോള്‍ പൊതുജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന്  ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.