Friday 18th of October 2019

ആരോഗ്യമേഖലയില്‍ സമൂലമാറ്റം

Category: Alappuzha Published: Monday, 11 February 2019
ആലപ്പുഴ: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ സമൂല മാറ്റത്തിന് വഴിതെളിച്ചുവെന്ന്  പൊതുമരാമത്ത്  രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി.ജി.സുധാകരന്‍ പറഞ്ഞു. പുലിയൂര്‍ പി.എച്ച്,സിയില്‍ പുതിയതായി പണി കഴിപ്പിച്ച കെട്ടിടത്തിന്റെയും  ലാബിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു  സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിതകേളം, പൊതുവിദ്യാഭ്യാസം, ആര്‍ദ്രം, ലൈഫ്മിഷനുകള്‍  വിപ്ലവകരമായ മാറ്റങ്ങളാണ് സംസ്ഥാനത്തുണ്ടാക്കിയത്. . അസാധ്യമായതെന്നു തോന്നുന്നതെല്ലാം സാധ്യമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി ജി.സുധാകരന്‍  പറഞ്ഞു. 
 
ആരോഗ്യമേഖലയില്‍  ഇന്ത്യയില്‍ ഏറ്റവും  കുടുതല്‍ മാറ്റം വരുത്തിയ   സംസ്ഥാനമാണ്  കേരളം. അതിനുള്ള അംഗീകാരമാണ്  ലഭിച്ചു കൊണ്ടിരിക്കുന്ന അവാര്‍ഡുകളും, അംഗീകാരങ്ങളും.മുടങ്ങിക്കിടന്ന പല പദ്ധതികളും ഈ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുകയാണ്. ആലപ്പുഴചങ്ങനാശേരി, അമ്പലപ്പുഴതിരുവല്ല റോഡുകളുടെ നിര്‍്മ്മാണം  ഉദാഹരണമായി മന്ത്രി ചൂണ്ടിക്കാട്ടി. യോഗത്തില്‍ സജി ചെറിയാന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പുലിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി ഷൈലജ., ജില്ലാ പഞ്ചായത്ത് അംഗം ജോജി ചെറിയാന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.അനിതകുമാരി, എല്‍.എസ്.ഡി.എ .ഇ.  എ.ആര്‍ ഇന്ദു , ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ്, ജി.വിവേക്, കെ.പി പ്രദീപ്, ഡോ.പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.