Saturday 23rd of March 2019

പ്ലാസ്റ്റിക്ക് മാലിന്യം നീക്കാന്‍ മൊബൈല്‍ ആപ്പുമായി ആര്യാട് ഗ്രാമപഞ്ചായത്ത്

Category: Alappuzha Published: Saturday, 15 December 2018
ആലപ്പുഴ: ഹരിതകിരണം പ്ലാസ്റ്റിക് സ്മാര്‍ട്ട് ആര്യാട് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ മാലിന്യം നീക്കാന്‍ മൊബൈല്‍ ആപ്പുമായി ആര്യാട് ഗ്രാമപഞ്ചായത്ത്. സ്റ്റാര്‍ട്ട്അപ്പ് സംരംഭകരായ വീണ വിജയന്‍, ആകാശ്, എസ്. അനന്തു, നവനീത് കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് രൂപം നല്‍കിയ ആപ്പ് ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ. ടി. മാത്യൂ ഉദ്ഘാടനം ചെയ്തു. 
പ്ലാസ്റ്റിക് സ്മാര്‍ട്ട് ആര്യാട് എന്ന പേരില്‍ പ്ലെ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയാം. വീടുകളില്‍ നല്‍കുന്ന മാലിന്യ തൊട്ടികളില്‍ ക്യു ആര്‍ കോഡ് പതിപ്പിച്ചതിനാല്‍ ഉപഭോക്തവിനും ഹരിതസേന പ്രവര്‍ത്തകര്‍ക്കും ഇത് ഉപയോഗിക്കാം. ഗുണഭോക്താവിന്റെ വിവരങ്ങള്‍ സേവ് ചെയ്താല്‍ ഹരിതസേന പ്രവര്‍ത്തകര്‍ വീടുകളിലെത്തി മാലിന്യങ്ങള്‍ നീക്കം ചെയ്യും. പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് നിരീക്ഷിക്കും. വീടുകളിലെ മാലിന്യ ബിന്നുകള്‍ നിറഞ്ഞാല്‍ ഹരിതസേനയെ അതിവേഗം അറിയിക്കാനും ആപ്പ് സഹായിക്കും. ഹരിതസേനയുടെ പ്രവര്‍ത്തനങ്ങളില്‍  ഗുണഭോക്താക്കള്‍ തൃപ്തരാണോ എന്ന വിലയിരുത്തല്‍ രേഖപ്പെടുത്തനും ആപ്പ് സഹായിക്കും.