Sunday 18th of November 2018

അയാം ഫോര്‍ ആലപ്പി: സ്‌കൂളുകള്‍ക്ക് സൗജന്യ വാട്ടര്‍ പ്യൂരിഫയര്‍

Category: Alappuzha Published: Wednesday, 17 October 2018
ആലപ്പുഴ:  സബ് കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ തുടങ്ങിവച്ച 'അയാം ഫോര്‍ ആലപ്പി' ക്യാമ്പെയിന് പിന്തുണയേറുന്നു. 'അയാം ഫോര്‍ ആലപ്പി' ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ അമ്പലപ്പുഴ  കുട്ടനാട് താലൂക്കിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും, കുട്ടനാട് താലൂക്കിലെയും നഗരസഭാ പരിധിയിലുള്ള എല്ലാ സ്‌കൂളുകളിലും സൗജന്യ വാട്ടര്‍ പ്യൂരിഫയര്‍ ലഭിച്ചു. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ അഭയ ഫൗണ്ടേഷനാണ് 135 സ്‌കൂളുകള്‍ക്കും  അറുന്നൂറോളം അങ്കണവാടികള്‍ക്കുമായി 1000   പ്യൂരിഫയര്‍ സൗജന്യമായി നല്‍കിയത്.  ഇതിനുമുമ്പും ആയിരം പ്യൂരിഫയര്‍ അഭയ ഫൗണ്ടേഷന്‍ വിതരണം ചെയ്തിരുന്നു. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങ്  ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷന്‍ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. അഭയ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ബാല ചന്ദ്ര മുഖ്യ പ്രഭാഷണം നടത്തി. സബ് കളക്ടര്‍ കൃഷ്ണ തേജ , ജില്ലാ സാമുഹ്യ നീതി ഓഫീസര്‍ എ.ജെ സാബു ജോസഫ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ മനോജ് കുമാര്‍, ഷോളി സി.എസ്, എ.റസാഖ് പ്രോഗ്രാം ഓഫീസര്‍ മിനിമോള്‍ ടി.വി,വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ചാര്‍ജ് വഹിക്കുന്ന കെ.സി ജയകുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.