Sunday 17th of February 2019

പള്ളാത്തുരുത്തി എല്‍.പി.എസിന് കമ്പ്യൂട്ടറും ലാബുമായി 'ഐ ആം ഫോര്‍ ആലപ്പി'

Category: Alappuzha Published: Thursday, 11 October 2018
ആലപ്പുഴ: പ്രളയാനന്തരം സ്‌കൂളുകളുടെ നവീകരണത്തിനും ഐ ആം ഫോര്‍ ആലപ്പിയുടെ കൈത്താങ്ങ്. വെള്ളപ്പൊക്കത്തില്‍ കമ്പ്യൂട്ടര്‍ ലാബ് നശിച്ചുപോയ തിരുമല വാര്‍ഡിലെ പള്ളാത്തുരുത്തി ഇ.ഡി.എല്‍.പി.സ്‌കൂളിനാണ് ഇക്കുറി ഐ ആം ഫോര്‍ ആലപ്പിയുടെ സഹായം ലഭിച്ചത്. ഒന്നേമുക്കാല്‍ ലക്ഷം രൂപ ചെലവില്‍ അഞ്ചു കമ്പ്യൂട്ടറും ഫര്‍ണിച്ചറും ലാബിന്റെ നവീകരണവുമാണ് പൂര്‍ത്തിയാക്കിയത്. തെലങ്കാനയില്‍ നിന്നാണ് ഇതിനാവശ്യമായ സഹായമെത്തിയത്. 
 
ലാബ് നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ്, സബ് കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സഹായമെത്തിച്ച തെലങ്കാന റെക്കഗ്‌നൈസ്ഡ് സ്‌കൂള്‍ മാനേജുമെന്റ് അസോസിയേഷന്‍ പ്രതിനിധി മീനേന്ദര്‍ റാവു, ഇന്ത്യന്‍ തെലുങ്ക് സിവില്‍ സര്‍വന്റ്‌സ് അസോസിയേഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ.സി.എന്‍.റഡ്ഡി എന്നിവരും ചടങ്ങിനെത്തി. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമതി അധ്യക്ഷന്‍ ജി.മനോജ്കുമാര്‍, കൗണ്‍സിലര്‍ വി.ജയപ്രസാദ്, പ്രധാനാധ്യാപിക ലീന ഹരി എന്നിവര്‍ പ്രസംഗിച്ചു.