Sunday 16th of December 2018

ഒരു വീട്ടില്‍ നിന്ന് ഒരു പുസ്തകം: ബ്ലോക്കുതല സംഘാടക സമിതി രൂപീകരിച്ചു

Category: Alappuzha Published: Tuesday, 09 October 2018
ആലപ്പുഴ: പ്രളയത്തില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ട ഗ്രന്ഥശാലകള്‍ക്ക് പുസ്തകങ്ങള്‍ സമാഹരിച്ചുനല്‍കാന്‍ ഗാന്ധിജയന്തി ജില്ലാതല സംഘാടക സമതിയുടെ നേതൃത്വത്തിലുള്ള ഒരു വീട്ടില്‍ നിന്ന് ഒരു പുസ്തകം പദ്ധതിയുടെ ഭാഗമായി തൈക്കാട്ടുശ്ശേരി ബ്ലോക്കുതല സംഘാടക സമിതി രൂപീകരിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ശെല്‍വരാജ് ചെയര്‍മാനായും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മേഘ വേണു കണ്‍വീനറായും ഉള്ള സംഘാടക സമതിയില്‍ ഗ്രാമപഞ്ചാത്തുകളിലെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്മാര്‍, സാക്ഷരത പ്രേരക്മാര്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണമാര്‍ എന്നിവരും ഉള്‍പ്പെടും. വാര്‍ഡുതല കമ്മറ്റികള്‍ രൂപികരിക്കാനും പുസ്തകങ്ങള്‍ ശേഖരിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ തൈക്കാട്ടുശ്ശേരി ബ്ലോക്ക് ജി.ഇ.ഒ. മഹേഷ് സ്വാഗതം ആശംസിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ശെല്‍വരാജ് അധ്യക്ഷത വഹിച്ചു. ബി.ഡി.ഒ. എസ്. സലില പദ്ധതി വിശദീകരിച്ചു.