Wednesday 19th of September 2018

ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച തുക ഏറ്റുവാങ്ങി

Category: Alappuzha Published: Friday, 14 September 2018
ആലപ്പുഴ: ജില്ലയിലെ കോളജുകളില്‍ നിന്ന്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച തുക കായംകുളം എം.എസ്.എം കോളജില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ഏറ്റുവാങ്ങി. ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തില്‍ ആയിരുന്നു ധനസമാഹരണ പരിപാടി. കേരള  സര്‍വകലാശാലയുടെ കീഴില്‍ ജില്ലയിലെ കോളജുകളില്‍ നിന്ന് സമാഹരിച്ച തുകയാണ് കൈമാറിയത്. കായംകുളം എം.എല്‍.എ യു.പ്രതിഭ അധ്യക്ഷത വഹിച്ചു. 
 
സ്‌പെഷ്യല്‍ ഓഫീസര്‍ പി.വേണുഗോപാല്‍, ജില്ല കളക്ടറുടെ  ചുമതലയുള്ള എന്‍. പദ്മകുമാര്‍, സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം കെ.എച്ച്. ബാബുജന്‍,  എം.എസ്.എം കോളജ് മാനേജര്‍ പി.എ.ഹിലാല്‍ ബാബു, പ്രിന്‍സിപ്പല്‍ ഡോ. ആമിന, കോളജിയേറ്റ് എഡ്യൂക്കേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഗോപകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. 11,12 തീയതികളിലായി കോളജ് വിദ്യാര്‍ഥികളില്‍ നിന്ന് ധനസമാഹരണം നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പ്രിന്‍സിപ്പല്‍മാരുടെ യോഗം തീരുമാനിക്കുകയായിരുന്നു.