Monday 17th of December 2018

കക്കി ഡാം തുറന്നു: ജാഗ്രത പാലിക്കണം

Category: Alappuzha Published: Thursday, 09 August 2018
 

താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

 
ആലപ്പുഴ: പത്തനതിട്ട ജില്ലയിലെ കക്കി ഡാം തുറന്ന സാഹചര്യത്തില്‍ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ വീയപുരം, ചെറുതന, പള്ളിപ്പാട്, കരുവാറ്റ, ചേപ്പാട്, തൃക്കുന്നപ്പുഴ, കുമാരപുരം വില്ലേജുകളിലും കുട്ടനാട് താലൂക്കിലെ തകഴി, പുളിങ്കുന്ന്, കൈനകരി, എടത്വ,തലവടി, നിരണം. ചമ്പക്കുളം, രാമങ്കരി, മുട്ടാര്‍, നെടുമ്പ്രം, കടപ്ര, ചെങ്ങന്നൂര്‍ താലൂക്കിന്റെ  കീഴില്‍ വരുന്ന എടനാട്, മുണ്ടങ്കാവ്, മംഗലം എന്നീ സ്ഥലങ്ങളിലും പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, കരട്ടിശ്ശേരി, മാന്നാര്‍ എന്നീ വില്ലേജുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതായി കളക്ട്രേറ്റില്‍ അടിയന്തിരമായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗം വിലയിരുത്തി. 
 
ഈ പ്രദേശങ്ങളിലെ നിവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ അറിയിച്ചു. എല്ലാ വകുപ്പുകളും സജ്ജമായിരിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പകര്‍ച്ചവ്യാധികള്‍ പിടിക്കാതിരിക്കാന്‍ ആവശ്യമായ മരുന്നുകള്‍ എല്ലാം ശേഖരിച്ച് വയ്ക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന  കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. നമ്പരുകള്‍ ഇനിപ്പറയുന്നു: കളക്ട്രേറ്റ്- 0477-2238630,അമ്പലപ്പുഴ- 0477-2253771, ചേര്‍ത്തല- 0478-2813103, കാര്‍ത്തികപ്പള്ളി- 0479-2412797, കുട്ടനാട്- 0477- 2702221, മാവേലിക്കര- 0479-2302216, ചെങ്ങന്നൂര്‍- 0479-2452334.