Monday 17th of December 2018

ഇക്കൊല്ലത്തെ സ്വാതന്ത്യ ദിനാഘോഷം ഹരിതചട്ടപ്രകാരം

Category: Alappuzha Published: Thursday, 09 August 2018
ആലപ്പുഴ: ഇക്കൊല്ലത്തെ സ്വാതന്ത്യദിനാഘോഷ പരിപാടികള്‍ ഹരിതചട്ടം പാലിച്ചു നടപ്പാക്കാന്‍ തീരുമാനമായി. പ്ലാസ്റ്റിക് തോരണവും പതാകയും പൂര്‍ണമായും ഒഴിവാക്കും. പരേഡ് റിഹേഴ്‌സല്‍ ഒമ്പത്, 10 തീയതികളില്‍ വൈകുന്നേരങ്ങളിലും ഡ്രസ് റിഹേഴ്‌സല്‍ 13ന് രാവിലെ 7.30നും നടത്തും. എ.ഡി.എം. ഐ.അബ്ദുള്‍സലാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.
ആലപ്പുഴ പൊലീസ് പരേഡ് മൈതാനിയില്‍ കെട്ടികിടക്കുന്ന വെള്ളം അഗ്‌നിരക്ഷ വിഭാഗം പമ്പുചെയ്തുകളഞ്ഞ് പരേഡിന് സജ്ജമാക്കും. റിഹേഴ്‌സല്‍ ദിവസങ്ങളിലടക്കം പ്രഥമശുശ്രൂഷ സൗകര്യവും അംബുലന്‍സും ഉള്‍പ്പെടെയുള്ള ആരോഗ്യസംഘം ജില്ല മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കും.
        ജില്ലയിലെ സ്വാതന്ത്യ സമരസേനാനികളെ കണ്ടെത്തി ആദരിക്കും. ആലപ്പുഴ ഡി.എം.ഒ. ടി. സി. ബാബൂരാജന്‍, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സുജ എബ്രഹാം, വിവിധ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.