Monday 17th of December 2018

വെണ്‍മണിയില്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍

Category: Alappuzha Published: Tuesday, 17 July 2018
ആലപ്പുഴ: വെണ്‍മണി ഗ്രാമ പഞ്ചായത്തില്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ തുറന്നു. വെണ്‍മണി ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് ലെജുകുമാര്‍ ഉദ്ഘാടനം ചെയ്തു.  സ്ത്രീകളുടെ കഴിവ് വര്‍ദ്ധിപ്പിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് റിസോഴ്‌സ് സെന്ററിന്റെ പ്രധാന ലക്ഷ്യം. സ്ത്രീകളുടേയും കുട്ടികളുടേയും സേവന വിവരങ്ങള്‍ ലഭ്യമാകുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററായും പ്രവര്‍ത്തിക്കും.  സ്ത്രീശാക്തീകരണ പ്രസ്ഥാനമായ  കുടുംബശ്രീയുടെ  നേതൃത്വത്തില്‍  കമ്മ്യൂണിറ്റി  കൗണ്‍സിലര്‍മാര്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവരുടെ സേവനവും ഉറപ്പാക്കുന്നു. 
സമൂഹത്തില്‍ അതിക്രമങ്ങള്‍  നേരിടേണ്ടിവരുന്ന സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും സഹായങ്ങള്‍  ലഭ്യമാക്കുന്ന സ്ഥിരം സംവിധാനം എന്ന നിലയിലായിരിക്കും  സെന്ററിന്റെ പ്രവര്‍ത്തനം. ബോധവത്ക്കരണ പ്രവര്‍ത്തനവും സംഘടിപ്പിക്കും. പ്രദേശങ്ങളിലെ വാര്‍ഡ് മെമ്പറും, സാമൂഹ്യപ്രവര്‍ത്തകരും ഉള്‍പ്പെട്ട വിജിലന്റ് ഗ്രൂപ്പ് എന്ന സമിതിയുടെ സഹായവും ഉറപ്പാക്കും. ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ മുകളിലെ കെട്ടിടത്തില്‍ വെള്ളി, ശനി, ദിവസങ്ങളിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. ഉദ്ഘാടന യോഗത്തില്‍  ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി . രശ്മി, മറിയാമ്മ ചെറിയാന്‍, മഞ്ജുള ദേവി, വൈ.നിസാര്‍, മുംതാസ്, പി.ജെ.പ്രജിത എന്നിവര്‍ പങ്കെടുത്തു