Sunday 24th of February 2019

പി.എസ്.സി.ജില്ലാ ഓഫീസില്‍ ഇ-ഓഫീസ് സംവിധാനം തുടങ്ങി

Category: Alappuzha Published: Wednesday, 11 July 2018
 
ആലപ്പുഴ:  പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസുകള്‍ പൂര്‍ണ്ണമായും ഇ-ഓഫീസ് സംവിധാനമാകുന്നതോടെ ഫയല്‍ നീക്കം വേഗത്തിലാക്കാനും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും കഴിയുമെന്ന് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗം മുഹമ്മദ് മുസ്തഫ കടമ്പോട്ട് പറഞ്ഞു. ജില്ലാ പി.എസ്.സി ഓഫീസിലെ ഇ-ഓഫീസ്ഉദ്ഘാടനം  നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ  ജില്ലാ ഓഫീസുകളും ഉടന്‍തന്നെ ഇ-ഫയലിംഗ് സംവിധാനത്തിലേക്ക് മാറും. അപേക്ഷ സ്വീകരിക്കല്‍, റൊട്ടേഷന്‍ ചാര്‍ട്ട് തയ്യാറാക്കല്‍, റാങ്ക്‌ലിസ്റ്റ് തയ്യാറാക്കല്‍ എന്നിവയൊക്കെ നേരത്തെ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. 
 
ആലപ്പുഴയില്‍ ഇപ്പോള്‍ ഇ- ഫയലിംഗ് വരുന്നതോടെ പരമ്പരാഗത ഫയല്‍ സിസ്റ്റത്തില്‍ നിന്ന് ജില്ലാ ഓഫീസിന് മോചനമാകുമെന്നും അദ്ദേഹം പറഞ്ഞു. ജോയിന്റ് സെക്രട്ടറി എ. രവീന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ആഫീസര്‍ ടി.ആര്‍. അനില്‍കുമാര്‍, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ ആര്‍. മനോജ്, അണ്ടര്‍ സെക്രട്ടറി കെ.വി. ജാനകി, ജില്ലാ ഇന്‍ഫൊര്‍മാറ്റിക് ഓഫീസര്‍ പാര്‍വ്വതി ദേവി, സെക്ഷന്‍ ഓഫീസര്‍ വൈ. സലാഹുദ്ദീന്‍ സംസാരിച്ചു.