Tuesday 17th of July 2018

നെഹ്‌റു ട്രോഫി പന്തല്‍ കാല്‍നാട്ടല്‍ കര്‍മം നിര്‍വഹിച്ചു

Category: Alappuzha Published: Wednesday, 11 July 2018
 
ആലപ്പുഴ: 66-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ നിര്‍മാണത്തിനു ഔദ്യോഗിക തുടക്കം. പുന്നമടയിലെ ഫിനിഷിങ് പോയിന്റില്‍ നടന്ന പന്തല്‍ കാല്‍നാട്ടു കര്‍മ്മം എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ എസ്.സുഹാസ് നിര്‍വഹിച്ചു.
 
സൊസൈറ്റി സെക്രട്ടറിയായ ആര്‍.ഡി.ഒ. വി.ആര്‍.കൃഷ്ണതേജ, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്മിറ്റി കണ്‍വീനര്‍ കെ.പി. ഹരണ്‍ ബാബു, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ എ.വി. മുരളി, എസ്.എം. ഇക്ബാല്‍, ജോസ് കാവനാട്, ജോണി മുക്കം, അഡ്വ.ജോയിക്കുട്ടി ജോസ്, പി.രാജു, എം.വി.ഹല്‍ത്താഫ്, ടോമിച്ചന്‍ ആന്റണി, ബേബി കുമാരന്‍, ആര്‍.വി.രാജേഷ് പങ്കെടുത്തു.