കുട്ടികളിലെ കലാവാസന വളര്‍ത്താന്‍ നാടകക്യാമ്പുകള്‍ സഹായകമാവും- സുധീര്‍ കരമന
Category: Alappuzha
Published: Tuesday, 17 April 2018

ചടങ്ങില്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്റര്‍ പള്ളിയറ ശ്രീധരന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റോറിയല്‍ അസിസ്റ്റന്റ് ചിഞ്ചു പ്രകാശ് സ്വാഗതം ആശംസിച്ചു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ നെടുമുടി ഹരികുമാര്‍, ഗാന്ധിസ്മാരക ഗ്രാമസേവ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗാന്ധിസ്മാരക ഗ്രാമസേവകേന്ദ്രം ജനറല്‍ സെക്രട്ടറി രമ രവീന്ദ്രമേനോന്‍ നന്ദി പ്രകാശിപ്പിച്ചു.ഏപ്രില്‍ പതിനെട്ടുവരെ നടക്കുന്ന ത്രിദിന നാടകക്യാമ്പിന്റെ ഡയറക്ടര്‍ സാഹിത്യകാരന് സെബാസ്റ്റ്യന്‍ പള്ളിത്തോടാണ്.നാടകപ്രവര്‍ത്തകരായ നിഷാദ് പുത്തൂര്‍, ബെന്നി പി വി എന്നിവരും ക്ലാസ്സുകള്‍ നയിക്കും. ക്യാമ്പിന്റെ മൂന്നാം ദിവസം കുട്ടികള്‍ തന്നെ അണിയിച്ചൊരുക്കുന്ന നാടകങ്ങള്‍ അരങ്ങേറുന്നതോടെ സര്‍ഗ്ഗ വസന്തം 2018ന് തിരശീല വീഴും.