Wednesday 19th of December 2018

ഗാന്ധിസേവ കേന്ദ്രം വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

Category: Alappuzha Published: Tuesday, 10 April 2018
 
 
ആലപ്പുഴ: എസ്.എല്‍.പുരം ഗാന്ധിസ്മാരക ഗ്രാമ സേവാകേന്ദ്രത്തിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് എന്ത് നടപ്പിലാക്കിയാലും അതിന്റെപ്രയോജനം ദരിദ്രര്‍ക്ക് ലഭിക്കണമെന്നാണ് ഗാന്ധിയന്‍ ദര്‍ശനം. ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച സ്വാശ്രയത്വം, സ്വാതന്ത്ര്യം എന്നിവയെ സര്‍ക്കാര്‍ മാനിക്കുന്നു. ഗാന്ധിസേവ കേന്ദ്രവും ഈ ദര്‍ശനങ്ങളാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ഈ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. രക്തസാക്ഷിത്വത്തിന്റെ എഴുപതാം വര്‍ഷം സമുചിതമായി ആചരിക്കാനും പ്രചരിപ്പിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പറഞ്ഞു. 
എ.എം.ആരിഫ് എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.കേരള ഗാന്ധി സ്മാരക നിധി സെക്രട്ടറി കെ.ജി.ജഗദീശന്‍, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് പ്രഭാമധു, മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് പ്രിയേഷ്‌കുമാര്‍,കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.നാസര്‍,ഗാന്ധി സ്മാക ഗ്രാമ സേവാകേന്ദ്രം പ്രസിഡന്റ് രവിപാലത്തുങ്കല്‍, സെക്രട്ടറി രമാ രവീന്ദ്രമേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.