Sunday 22nd of April 2018

നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

Category: Niyamasabha
Published: Friday, 31 July 2015

തിരുവനന്തപുരം : അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ എ.പി.ജെ അബ്ദുള്‍ കലാമിന് ആദരമര്‍പ്പിച്ച് പതിമൂന്നാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. കഴിഞ്ഞ ജൂണ്‍ എട്ടിന് ആരംഭിച്ച നിയമസഭ ഒന്‍പത് മുതല്‍ 28 വരെ നിര്‍ത്തിവച്ചിരുന്നു. പിന്നീട് 29 നാണ് സമ്മേളനം പുനരാരംഭിച്ചത്. ഇത്തവണ 21 ദിവസം സഭ സമ്മേളിച്ചു.

 

2015-16 വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ത്ഥന ചര്‍ച്ചകളാണ് 13 ദിവസം നടന്നത്. ഈ സമ്മേളന കാലത്ത് ലഭിച്ച 11,761 നോട്ടീസുകള്‍ ചോദ്യമായി അംഗീകരിച്ചു. കൂടാതെ 34 ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയങ്ങളും 245 സബ്മിഷനുകളും അവതരിപ്പിച്ചു. സഭയില്‍ അവതരിപ്പിക്കാന്‍ കഴിയാതെ വന്ന 62 സബ്മിഷനുകള്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് നല്‍കി മറുപടി നല്‍കി. നാല് ധനകാര്യ ബില്ലുകള്‍ ഉള്‍പ്പെടെ എട്ട് ബില്ലുകള്‍ സഭ പാസാക്കി. എ.പി.ജെ അബ്ദുള്‍കലാം കേരള ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ബില്‍ പ്രത്യേക ശ്രദ്ധനേടി. ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ബില്‍, കേരള ഗവണ്‍മെന്‍റ് ഗാരണ്ടികളുടെ പരമാവധി പരിധി ഉയര്‍ത്തുന്ന ബില്‍, കശുവണ്ടി ഫാക്ടറി ഏറ്റെടുക്കല്‍ ഭേദഗതി ബില്‍ എന്നിവയാണ് മറ്റുള്ളവ.