Sunday 22nd of April 2018

നിയമസഭയില്‍ ഇന്ന് (ഫെബ്രുവരി പത്ത്)

Category: Niyamasabha
Published: Wednesday, 10 February 2016

രാവിലെ 8.30 മുതല്‍ 9.30 വരെ ചോദ്യോത്തരം. 9.30 ന് ശ്രദ്ധക്ഷണിക്കല്‍ : റ്റി.എ. അഹമ്മദ് കബീര്‍ - കുടിവെള്ള സ്രോതസുകള്‍ പുഷ്ടിപ്പെടുത്തുന്നതിന് റെഗുലേറ്റര്‍-കം-ബ്രിഡ്ജ് കൂടുതല്‍ സ്ഥലങ്ങളില്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച്. കെ. രാജു - സിലോണില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്ന അര്‍ഹരായവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത് സംബന്ധിച്ച്. തുടര്‍ന്ന് സബ്മിഷന്‍ : പി.കെ. ബഷീര്‍, എന്‍.എ. നെല്ലിക്കുന്ന്, റ്റി.എന്‍. പ്രതാപന്‍, എ.റ്റി. ജോര്‍ജ്, ബി.ഡി ദേവസി, എ.കെ. ബാലന്‍, റ്റി.വി. രാജേഷ്, ഇ. ചന്ദ്രശേഖരന്‍. തുടര്‍ന്ന് : ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച.