Saturday 17th of November 2018

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം വ്യാഴാഴ്ച

Category: Press Release
Published: Friday, 16 November 2018
കൊല്ലം  : മനയില്‍കുളങ്ങര ഗവണ്‍മെന്റ് വനിത ഐ.ടി.ഐ യില്‍ ആഗ്രോ പ്രോസസിംഗ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം നവംബര്‍ 22ന് നടക്കും. ഫുഡ് ടെക്‌നോളജിയില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഫുഡ് ടെക്‌നോളജിയില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ആഗ്രോ പ്രോസസിംഗ്/മെക്കാനിക്ക് അഗ്രികള്‍ച്ചര്‍ മെഷിനറി ട്രേഡുകളിലൊന്നില്‍ എന്‍.ടി.സി യും മൂന്നു വര്‍ഷ പ്രവൃത്തിപരിചയവുമാണ് യോഗ്യത. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി അഭിമുഖത്തില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ 04742793714, 2797636 എന്നീ നമ്പരുകളില്‍ ലഭിക്കും.