Sunday 23rd of September 2018

റിസോഴ്‌സ് അധ്യാപക നിയമനം

Category: Press Release
Published: Wednesday, 19 September 2018
കൊല്ലം: ജില്ലയിലെ എലമെന്ററി വിഭാഗത്തില്‍ (ക്ലാസ് ആറു മുതല്‍ എട്ടു വരെ) പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി റിസോഴ്‌സ് അധ്യാപകരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. യോഗ്യത  കേരളത്തിലെ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നും 50 ശതമാനം മാര്‍ക്കോടെ ബിരുദവും സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ബി. എഡും.
 
സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ കോഴ്‌സുകള്‍ക്ക് ആര്‍.സി.ഐ രജിസ്‌ട്രേഷന്‍/അംഗീകാരം ലഭിച്ചവരെയാണ് പരിഗണിക്കുക. മറ്റു സംസ്ഥാനങ്ങളിലെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നവര്‍ കേരളത്തിലെ അംഗീകൃത സര്‍വകലാശാലകളുടെ തുല്യതാ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം.
 
അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡാറ്റയും സഹിതം സെപ്തംബര്‍ 25ന് രാവിലെ 10ന് സമഗ്ര ശിക്ഷാ അഭിയാന്‍ ജില്ലാ ഓഫീസില്‍ എത്തണം. വിശദ വിവരങ്ങള്‍ എസ്.എസ്.എ ഓഫീസിലും 0474-2794098 എന്ന നമ്പരിലും ലഭിക്കും.