Tuesday 18th of June 2019

കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സിന് അപേക്ഷിക്കാം

Category: Press Release
Published: Friday, 10 May 2019
തിരുവനന്തപുരം : രാജീവ് ഗാന്ധി അക്കാഡമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജി കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് പരിശീലത്തിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ +2 അഥവാ തത്തുല്യയോഗ്യതയും (വൊക്കേഷണല്‍ ഹയര്‍സെക്കറി ഒഴികെ) മാത്സ്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നിവയ്ക്ക് മൊത്തത്തില്‍ 55 ശതമാനം മാര്‍ക്കുമുളളവര്‍ക്ക് പൊതു വിഭാഗത്തില്‍ അപേക്ഷിക്കാം.  45 ശതമാനം മാര്‍ക്കോടെ +2 അഥവാ തത്തുല്യ യോഗ്യതയും (വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒഴികെ) മാത്സ്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നിവയ്ക്ക് മൊത്തമായി 50 ശതമാനം മാര്‍ക്കുമാണ് എസ്.സി/എസ്.ടി വിഭാഗം അപേക്ഷകര്‍ക്ക് വേണ്ടത്. എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യതാ പരീക്ഷയില്‍ ലഭിക്കേണ്ട മാര്‍ക്കില്‍ 5 ശതമാനം ഇളവ് നല്‍ക്കും. 01 ജൂണ്‍ 2019ന് 17 വയസ്സ് തികഞ്ഞിരിക്കണം. പൂരിപ്പിച്ച അപേക്ഷ, ആവശ്യമുളളരേഖകള്‍, അപേക്ഷാ ഫീസിനുളള ഡിമാന്‍ഡ് ഡ്രാഫ്ട് എന്നിവ സഹിതം മേയ് 31 നകം നല്‍കണം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.rajivgandhiacademyforaviationtechnology.orgയില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2501814, 2501977