Wednesday 20th of March 2019

അറ്റന്‍ഡര്‍ കം ഡ്രൈവര്‍ ഒഴിവ്

Category: Press Release
Published: Saturday, 05 January 2019
 
പത്തനംതിട്ട: മൃഗസംരക്ഷണ വകുപ്പില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല മൃഗചികിത്സാ സേവനത്തിനായി നിയമിച്ചിട്ടുള്ള വെറ്ററിനറി സര്‍ജന്മാരെ സഹായിക്കുന്നതിന് അറ്റന്‍ഡര്‍ കം ഡ്രൈവറെ നിയമിക്കുന്നു. പ്രതിദിനം 350 രൂപ നിരക്കില്‍ 179 ദിവസത്തേക്കാണ് നിയമനം. വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെയാണ് ജോലി സമയം. താത്പര്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ത്രീവീലര്‍ ഡ്രൈവിംഗ് ലൈസന്‍സും ബാഡ്ജും സഹിതം ഈ മാസം 10ന് രാവിലെ 11ന് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകണം. കോന്നി, മല്ലപ്പള്ളി, പുല്ലാട് വെറ്ററിനറി ഹോസ്പിറ്റല്‍, തട്ട, ഇലന്തൂര്‍ വെറ്ററിനറി ഡിസ്പെന്‍സറി എന്നീ സ്ഥാപനങ്ങളുടെ സമീപപ്രദേശങ്ങളിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0468 2322762.