Saturday 24th of August 2019

ആജീവിക ദിവസ് ബ്ലോക്ക്തല മാസച്ചന്തകള്‍ നാളെ മുതല്‍

Category: Press Release
Published: Friday, 04 May 2018
കാസര്‍കോട്: ഗ്രാമസ്വരാജ് അഭിയാന്റെ ഭാഗമായി 'ആജീവിക ഏവം കൗശല്‍ വികാസ് ദിവസ്' ആയി രാജ്യമെമ്പാടും ആഘോഷിക്കുന്നതിനോടനുബന്ധിച്ച് ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ഈ മാസം 5, 6, 7 തീയതികളില്‍ മാസച്ചന്തകള്‍ നടത്തും. കുടുംബശ്രീയുടെ തനത് ഉല്‍പന്നങ്ങളുടെയും കാര്‍ഷീക ഉല്‍പന്നങ്ങളുടെയും വിപണനമേളയും ഇതിനോടനുബന്ധിച്ച് സജ്ജീകരിച്ചിുണ്ടെന്ന് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ബ്ലോക്ക്തല ചന്ത നടക്കുന്ന സി ഡി എസുകളുടെ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു. മഞ്ചേശ്വരം വോര്‍ക്കാടി, കാസര്‍കോട്് ചെങ്കള, കാറഡുക്ക കാറഡുക്ക, കാഞ്ഞങ്ങാട് മടിക്കൈ, നീലേശ്വരം ചെറുവത്തൂര്‍, പരപ്പ കിനാനൂര്‍ കരിന്തളം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188114212.