Sunday 21st of April 2019

കശുവണ്ടി വ്യവസായബന്ധ സമിതി പുന:സംഘടിപ്പിച്ചു

Category: Press Release
Published: Saturday, 20 August 2016

നിലവിലെ കശുവണ്ടി വ്യവസായബന്ധ സമിതി പിരിച്ചുവിട്ട് ലേബര്‍ കമ്മീഷണര്‍ ചെയര്‍മാനായി പുതിയ സമിതി രൂപീകരിച്ചു. കാഷ്യു സ്‌പെഷ്യല്‍ ഓഫീസര്‍ കൊല്ലം, ഫാക്ടറീസ് & ബോയിലേഴ്‌സ് ഡയറക്ടര്‍, കൊല്ലം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ എന്നിവര്‍ സര്‍ക്കാര്‍ പ്രതിനിധികളും, മാനേജിംഗ് ഡയറക്ടര്‍ (കേരള സ്റ്റേറ്റ് കാഷ്യു ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍), ചെയര്‍മാന്‍ (കാപ്പക്‌സ്), പി. സുന്ദരന്‍ (ശ്രീലക്ഷ്മി കാഷ്യു കമ്പനി), അബ്ദുള്‍ സലാം,(ലുബീന മന്‍സില്‍), അബ്ദുള്‍ സലാം (ഹസീന കാഷ്യു കമ്പനി), ജോബ്രാന്‍ ജി. വര്‍ഗീസ് (ലൂര്‍ദ്ദ് മാതാ കാഷ്യു ഇന്‍ഡസ്ട്രീസ്), ബാബു ഉമ്മന്‍ (അല്‍ഫോന്‍സാ കാഷ്യു കമ്പനി), ജെയ്‌സണ്‍ ഉമ്മന്‍ (സെന്റ് മേരീസ് കാഷ്യു കമ്പനി), ഉണ്ണികൃഷ്ണന്‍ (കെ.കെ.പി) (ഐ.എന്‍.എഫ് ഫാക്ടറി), ആര്‍. പ്രതാപന്‍ (വിജയലക്ഷ്മി കാഷ്യു കമ്പനി), അബ്ദുള്‍ റഹ്മാന്‍ കുഞ്ഞ് (മാര്‍ക്ക് കമ്പനി) എന്നിവര്‍ തൊഴിലുടമാ പ്രതിനിധികളും പി.കെ. ഗുരുദാസന്‍, കെ. തുളസീധരന്‍, ബി. തുളസീധരക്കുറുപ്പ്, അഡ്വ.ജി. രാജു, എ.എ. അസീസ്, ഇ. കാസിം, എ. ഫസലുദ്ദീന്‍ ഹക്ക്, അഡ്വ. ജി. ലാലു, ബി. ശിവജി സുദര്‍ശന്‍, അഡ്വ. എസ്. ശ്രീകുമാര്‍, അഡ്വ. കല്ലട പി. കുഞ്ഞുമോന്‍ എന്നിവര്‍ തൊഴിലാളി പ്രതിനിധികളുമാണ്. ആഗസ്റ്റ് 12 മുതല്‍ രണ്ട് വര്‍ഷമായിരിക്കും സമിതിയുടെ കാലാവധി. എങ്കിലും സമിതി പുന:സംഘടിപ്പിക്കുന്നതുവരെ ഈ സമിതി തുടരും.